പ്രധാനമന്ത്രി ആത്മാര്‍ഥത തെളിയിക്കണം ^സംസ്ഥാന കേരള ജംഇയ്യതുല്‍ ഉലമ

പ്രധാനമന്ത്രി ആത്മാര്‍ഥത തെളിയിക്കണം -സംസ്ഥാന കേരള ജംഇയ്യതുല്‍ ഉലമ കോഴിക്കോട്: രാജ്യം ഭരിക്കുന്നവര്‍ മൗനംകൊണ്ട് കൂട്ടുനിന്നതാണ് ഗോ സംരക്ഷണത്തി​െൻറ പേരില്‍ മനുഷ്യക്കശാപ്പ് വ്യാപകമാക്കാന്‍ സംഘ്പരിവാര്‍ ശക്തികള്‍ക്ക് പ്രചോദനമായതെന്ന് കേരള സംസ്ഥാന ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അഭിപ്രായപ്പെട്ടു. പ്രതിഷേധം ശക്തമായപ്പോള്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതനായ പ്രധാനമന്ത്രി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് വിഷയത്തില്‍ ത​െൻറ ആത്മാര്‍ഥത തെളിയിക്കണം. പാണക്കാട് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എന്‍.കെ. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. സുവര്‍ണ ജൂബിലിയുടെ ഭാഗമായി ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സുന്നി ആദര്‍ശ സമ്മേളനങ്ങളും ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ജില്ലതല പണ്ഡിത സഭകളും നടത്തും. പരപ്പനങ്ങാടി ഖാദി സെയ്തു മുഹമ്മദ് കോയ തങ്ങൾ, പുല്ലൂര്‍ അബ്ദുറഹീം മുസ്ലിയാര്‍, മുജീബ് വഹബി നാദാപുരം എന്നിവരെ മുശാവറയിലേക്ക് തെരഞ്ഞെടുത്തു. സി. മുഹമ്മദ് അസ്ഗര്‍ മൗലവി, കിടങ്ങഴി അബ്ദുറഹീം മൗലവി, എം. സുലൈമാന്‍ മുസ്ലിയാര്‍, കെ.എ. സമദ് മൗലവി, കെ.കെ. കുഞ്ഞാലി മുസ്ലിയാര്‍, എ. നജീബ് മൗലവി, ഇ.എം. അബൂബക്കര്‍ മൗലവി, സി.എം. ഉമര്‍ മുസ്ലിയാര്‍, ഹസന്‍ സഖാഫ് തങ്ങൾ, പി. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, മുയിപ്പോത്ത് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, പി. മുഹമ്മദലി മൗലവി, അലി അക്ബര്‍ മൗലവി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.