പൊലീസ് സ്​റ്റേഷന്‍ കെട്ടിടത്തിന് ഭീഷണിയായി ഭീമന്‍ ആല്‍മരം

തിരൂരങ്ങാടി: പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് ഭീഷണിയായി ആല്‍മരം. തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ വളപ്പിലാണ് ഭീമൻ ആൽമരം ഭീതിയുയർത്തി നിലകൊള്ളുന്നത്. സ്റ്റേഷൻ വളപ്പിലെ പ്ലാവില്‍ചുറ്റി വളര്‍ന്ന ആല്‍മരം പടര്‍ന്ന് സ്റ്റേഷൻ കെട്ടിടത്തിലേക്കും തൊട്ടടുത്ത നഗരസഭയുടെ പഴയ കെട്ടിടത്തിലേക്കും പന്തലിച്ചിട്ടുണ്ട്. ഈ കെട്ടിടം പൊളിക്കാനിരിക്കുകയാണെങ്കിലും പുതിയ കെട്ടിടം നിർമിക്കുന്നതിനും മരം തടസ്സമാണ്. കെട്ടിടത്തിന് ഭീഷണിയായ ആല്‍മരം വെട്ടിമാറ്റാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.