ജലവിതരണം മുടങ്ങും

കാവനൂർ: ശുദ്ധജല വിതരണ പദ്ധതിയുടെ സൗത്ത് പുത്തലത്തുള്ള പമ്പ് ഹൗസിലെ മോട്ടോറി​െൻറയും പമ്പിങ് ലൈൻ പൈപ്പി​െൻറയും തകരാറ് കാരണം ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ കാവനൂർ ശുദ്ധജല പദ്ധതിയുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുെമന്ന് അരീക്കോട് വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു. ആരോഗ്യ ബോധവത്കരണം ഊർങ്ങാട്ടിരി: മൂർക്കനാട് ആരോഗ്യ വേദിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്കരണ സദസ്സ് സംഘടിപ്പിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. അംഗം വി.പി. അബ്ദു റഊഫ് അധ്യക്ഷത വഹിച്ചു. ഡോ. പ്രസാദ് കേണിച്ചിറ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി. അബ്ദുറഹ്മാൻ, കെ.ടി. ഖാലിദ്, മദ്യവർജന സമിതി ജില്ല പ്രസിഡൻറ് കെ. ഖാദർ തേഞ്ഞിപ്പലം, സഫ മുഹമ്മദലി, ഷബീർ മുണ്ടോടൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.