ഓങ്ങല്ലൂർ തളി മഹാഗണപതി ക്ഷേത്രത്തിൽ ആനയൂട്ട്

പട്ടാമ്പി: കർക്കടക മാസാചരണത്തി​െൻറ ഭാഗമായി ഓങ്ങല്ലൂർ തളി മഹാഗണപതി ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു. തന്ത്രി കാലടി പടിഞ്ഞാറേടത്ത് ശങ്കരനുണ്ണി നമ്പൂതിരിപ്പാട്, മേൽശാന്തി ശ്രീകാന്ത് എമ്പ്രാന്തിരി എന്നിവർ കാർമികത്വം വഹിച്ചു. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ തമാനൂർ വാസുദേവൻ നമ്പൂതിരി ആത്യ ഉരുള നൽകി. 1008 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പ്രത്യക്ഷ ഗജപൂജ, ആനയൂട്ട് എന്നിവയിൽ നിരവധി ഭക്തർ പങ്കെടുത്തു. ആനയൂട്ടിന് മുന്നോടിയായി അപ്പം മൂടൽ, മഹാ ഭഗത്സേവ, ഭക്തിഗാനസുധ എന്നിവയും നടന്നു. ഇ.എം. ഗണപതി, പി. സുബ്രഹ്മണ്യൻ, രാമചന്ദ്രൻ, പി.എൻ. രാമൻ, പേരമംഗലൂർ പരമേശ്വരൻ നമ്പൂതിരി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.