മേല്‍ശാന്തിയുടെ ഗ്രാമത്തില്‍നിന്ന്​ ശബരിമലയിലേക്ക് നിറപുത്തിരി കതിര്‍

ചെര്‍പ്പുളശ്ശേരി: ശബരിമല മേൽശാന്തി തെക്കുംപറമ്പത്ത് മനയിലെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ജന്മഗ്രാമമായ കാറല്‍മണ്ണയില്‍നിന്ന് നിറപുത്തരി കതിര്‍ ശബരിമലയിലേക്ക് യാത്ര തിരിച്ചു. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായാല്‍ കാറല്‍മണ്ണ ഇളംതുരുത്തി പാടത്തുനിന്ന് ശബരിമല അയ്യപ്പന് നെല്‍കതിര്‍ സമര്‍പ്പിക്കാമെന്ന കര്‍ഷക കൂട്ടായ്മയുടെ ഭാഗമായാണ് നിറകതിര്‍ എത്തിക്കുന്നത്. കര്‍ഷകനായ ചുണ്ടയില്‍ ശ്രീകുമാറി​െൻറ നേതൃത്വത്തില്‍ കര്‍ഷക കൂട്ടായ്മ വിളയിച്ചെടുത്ത നെല്ലി​െൻറ 150 ചുരുട്ടുകളാണ് ശാസ്താസന്നിധിയിലേക്ക് യാത്രയായത്. കാര്‍ഷിക സംസ്‌കൃതിയുടെ വരവ് അറിയിക്കുന്ന വിള ഉത്സവം കാറല്‍മണ്ണ ഇളംതുരുത്തി പാടത്ത് തായമ്പക വിദഗ്ധന്‍ ശുകപുരം രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഭദ്രദീപം തെളിയിച്ചതോടെ കൊയ്ത്ത് ആരംഭിച്ചു. കൃഷി അസി. ഡയറക്ടര്‍ ശ്രീനാഥ്, ശ്രീകൃഷ്ണപുരം കൃഷി ഓഫിസര്‍ നിക്കോളാസ്, മുന്‍ കൃഷി ഓഫിസര്‍ പി. എം. ജോഷി, ഇളംതുരുത്തി ക്ഷേത്രം മേല്‍ശാന്തി, കൗണ്‍സിലര്‍മാർ, സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു. നിറപുത്തരിക്ക് വേണ്ടി ആദ്യമായാണ് ഇളംതുരുത്തിപ്പാടത്ത് കൃഷിയിറക്കിയത്. ചിത്രം: കാറൽമണ്ണ ഇളംതുരുത്തിപ്പാടത്ത് നടന്ന നിറപുത്തിരി കൊയ്ത്ത് മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഭദ്രദീപം കൊളുത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.