വിത്തെറിയാൻ സ്കൗട്ടും

പരപ്പനങ്ങാടി: ജൈവകൃഷി പദ്ധതിയുമായി മണ്ണൊരുക്കി സ്കൗട്ട് ആൻഡ് ഗൈഡ്സ് രംഗത്ത്. ഉള്ളണം എ.എം.യു.പി സ്കൂളിലെ സ്കൗട്ട് യൂനിറ്റാണ് കൃഷിയൊരുക്കാൻ മണ്ണിലിറങ്ങിയത്. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ല സെക്രട്ടറി സി.വി. അരവിന്ദ് വിത്ത് വിതരണം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ എം.ഡി. മനോജ് കുമാർ, കെ.കെ. ഷൗക്കത്തലി എന്നിവർ പദ്ധതി വിശദീകരിച്ചു. ഗ്രൂപ് ലീഡർ നസൽ മുഹമ്മദ്, റഷ റഫീഖ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.