ഒാറിയ​േൻറഷൻ പ്രോഗ്രാം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് കോളജിനെ ഏറ്റവും മികച്ച നിലവാരത്തിലേക്ക് ഉയർത്താൻ നടപടിയെടുക്കുമെന്ന് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ പറഞ്ഞു. സർവകലാശാലയിൽ എൻജിനീയറിങ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഓറിയേൻറഷൻ േപ്രാഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വർഷം പ്രവേശനം നേടിയ എൻജിനീയറിങ് ബാച്ച് സുവർണ ജൂബിലി ബാച്ചാണെന്നും തദനുസൃതമായി മികച്ച നേട്ടങ്ങളുണ്ടാക്കാൻ വിദ്യാർഥികൾ ശ്രദ്ധിക്കണമെന്നും വൈസ് ചാൻസലർ പറഞ്ഞു. പ്രോ -വൈസ് ചാൻസലർ ഡോ. പി. മോഹൻ അധ്യക്ഷത വഹിച്ചു. നൗഷാദ് തയ്യിൽ, മനോജ് മൈഥിലി തുടങ്ങിയവർ സംസാരിച്ചു. സി.യു.ഐ.ഇ.ടി പ്രിൻസിപ്പൽ ഡോ. സുരേശൻ പാറത്ത് സ്വാഗതവും അസി. രജിസ്ട്രാർ കൃഷ്ണൻ തിരുക്കൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.