പലിശരഹിത വായ്പ പദ്ധതി ആരംഭിച്ചു

കൊണ്ടോട്ടി: മണ്ഡലം വനിത ലീഗി​െൻറ നേതൃത്വത്തിൽ മണ്ഡലത്തിലെ വനിതകൾക്കായി പലിശ രഹിത വായ്പ സംവിധാനം (ഹരിതനിധി പദ്ധതി) ആരംഭിച്ചു. സ്ത്രീകളുടെ സാമൂഹിക ഉന്നമനം ലക്ഷ്യം വെച്ചുള്ള പദ്ധതിയിൽ സാമ്പത്തിക സഹായങ്ങൾക്ക് പുറമെ സ്വയം തൊഴിൽ സംരംഭങ്ങളും ആവിഷ്കരിക്കുന്നുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് നിർവഹിച്ചു. ചടങ്ങിൽ ഹജ്ജ് തീർഥാടകർക്കുള്ള യാത്രയയപ്പും മലപ്പുറം സി.എച്ച്. സ​െൻററിന് മൂന്നരക്കോടിയിലേറെ വിലമതിക്കുന്ന ഭൂമി സൗജന്യമായി നൽകിയ പുതുവാച്ചോല സൈനബ ഹജ്ജുമ്മയെ ആദരിക്കലും നടന്നു. 'ഹരിതനിധി'യിലേക്കുള്ള കൊണ്ടോട്ടി മണ്ഡലം ദുബൈ കെ.എം.സി.സി യുടെ ധനസഹായം ആക്ടിങ് പ്രസിഡൻറ് ഷാഫി പരതക്കാട് കമ്മിറ്റിക്ക് കൈമാറി. മണ്ഡലം വനിത ലീഗ് പ്രസിഡൻറ് എം.പി. ശരീഫ ടീച്ചർ അധ്യക്ഷത വഹിച്ചു. കെ.എം. അബ്ദുല്ല മാസ്റ്റർ ക്ലാസെടുത്തു. മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ പി.കെ.സി. അബ്ദുറഹ്മാൻ, വൈസ് പ്രസിഡൻറ് കെ.പി. ബാപ്പു ഹാജി, സൗദി കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സി.കെ. ഷാക്കിർ, ദുബൈ കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം ആക്ടിങ് പ്രസിഡൻറ് ഷാഫി പരതക്കാട്, ട്രഷറർ സലിം ആക്കോട്, വനിത ലീഗ് ജില്ല ട്രഷറർ സറീന ഹസീബ്, മണ്ഡലം ജനറൽ സെക്രട്ടറി ശരീഫ ചീക്കോട്, ട്രഷറർ എം.ഡി. സുലൈഖ, ഖൈറുന്നീസ ചീക്കോട്, ഖദീജ വാഴക്കാട്, രജനി വട്ടപ്പറമ്പ്, നാനാക്കൽ അസ്മാബി, സി.ടി. ഫാത്തിമസുഹറ, ജുമാന ഷാഫി, എ. ഫാത്തിമബീവി, ഷറഫുന്നീസ, ഷഹർബാൻ, മിനിമോൾ, ആയിശപാലോത്ത്, ആയിശ വാഴക്കാട് എന്നിവർ സംസാരിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി കൊണ്ടോട്ടി: കൃഷി വകുപ്പ് നടപ്പാക്കുന്ന 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡൻറ് കെ.എ. സഗീർ, സി.ഡി.എസ് പ്രസിഡൻറ് മുനീറക്ക് തൈ നൽകി നിർവഹിച്ചു. വൈസ് പ്രസിഡൻറ് റഹ്മ മുജീബ്, ഗ്രാമപഞ്ചായത്തംഗം കെ.ഒ. രാധാകൃഷ്ണൻ, കൃഷി ഓഫിസർ സൈഫുന്നീസ, കെ.എസ്. റൈഹാനത്ത് തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.