കോലൊളമ്പ് നിക്ഷേപ തട്ടിപ്പ്: സി.ബി.ഐക്ക് കൈമാറുന്നത് സർക്കാർ അട്ടിമറിക്കുന്നെന്ന്

എടപ്പാൾ: 2400 കോടിയുടെ കോലൊളമ്പ് നിക്ഷേപ തട്ടിപ്പ് അന്വേഷണം സി.ബി.ഐക്ക് കൈമാറുന്നത് സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നതായി ആരോപണം. 100 കോടി നഷ്ടപ്പെട്ട കോലൊളമ്പ് കുന്നത്ത് റസാഖ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നൽകിയതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന ചീഫ് സെക്രട്ടറിയോട് അഭിപ്രായമാരാഞ്ഞ് 2017 ജൂണിലും ജൂൈലയിലും കത്ത് നൽകിയിരുന്നു. എന്നാൽ, അന്വേഷണം സി.ബി.ഐക്ക് വിടുന്നതിൽ സംസ്ഥാന സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. 2008ലാണ് അബൂദബി കേന്ദ്രീകരിച്ച് നടന്നിരുന്ന റിയൽ എസ്റ്റേറ്റ് നിക്ഷേപ പദ്ധതി തകരുന്നത്. എടപ്പാളിനടുത്ത കോലൊളമ്പ് കേന്ദ്രീകരിച്ചാണ് പ്രധാനമായും നിക്ഷേപം സ്വീകരിച്ചിരുന്നത്. കേസിൽ പത്തിലധികം പ്രതികളെ ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ, കേസന്വേഷണം ഊർജിതമായി നടത്തിയിരുന്ന ഡിവൈ.എസ്.പി പി.ബി. പ്രശോഭിനെ മാറ്റിയത് വിമർശത്തിനിടയാക്കിയിരുന്നു. ഈ വിവരങ്ങളെല്ലാം ഉൾപ്പെടുത്തിയുള്ള പരാതി നിക്ഷേപരിൽ ചിലർ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് നിയമപോരാട്ടം നടത്തുന്ന റസാഖിനെ ആഴ്ചകൾക്ക് മുമ്പ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തട്ടിപ്പ് കേസിലെ പ്രധാന പ്രതികളിലൊരാളുടെ ഭാര്യ ത‍​െൻറ ഭർത്താവിൽനിന്ന് റസാഖ് പണം തട്ടിയതായി ആരോപിച്ച് നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. നിയമപോരാട്ടം നടത്തുന്ന തന്നെ അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രതികൾ തകർക്കാൻ ശ്രമിക്കുകയാണെന്നാണ് റസാഖ് പറയുന്നത്. കേസന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് അഭ്യർഥിച്ച് കഴിഞ്ഞ ദിവസം റസാഖ് മുഖ്യമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.