ആരോഗ്യ സർവകലാശാല ഉത്തരമേഖല കലോത്സവം ഇന്ന്​ മുതൽ കോട്ടക്കലിൽ

മലപ്പുറം: കേരള ആരോഗ്യ സർവകലാശാല ഉത്തരമേഖല കലോത്സവം 'ആരവം -2017'ന് ശനിയാഴ്ച കോട്ടക്കൽ ആയുർവേദ കോളജിൽ തുടക്കമാവും. മലപ്പുറം മുതൽ കാസർകോട് വരെയുള്ള അഞ്ച് ജില്ലകളിലെ മെഡിക്കൽ, ആയുർവേദ, ഹോമിയോ, പാരാമെഡിക്കൽ കോളജുകളിൽനിന്ന് ആയിരത്തിലധികം വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഞ്ച് വേദികളിലായി 79 ഇനങ്ങളിൽ മത്സരം നടക്കും. വൈകീട്ട് അഞ്ചിന് ചെണ്ടവിദ്വാൻ പദ്മശ്രീ പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം നിർവഹിക്കും. മൂന്ന് ദിവസത്തെ പരിപാടിയുടെ ആദ്യദിനം സ്റ്റേജിതര മത്സരങ്ങളാണ് നടക്കുകയെന്ന് സംഘാടകർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ കോട്ടക്കൽ ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ. പി.ഇ. പ്രേമ, എം.വി. വിനോദ് കുമാർ, സുബിൻ ബാബു, പി. ഷൈജു, പി. ഷബീർ എന്നിവർ സംബന്ധിച്ചു. Attn..CLT, KNR
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.