തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രം ആരംഭിക്കും

പാലക്കാട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കീഴിലുള്ള വിവിധ ഏജൻസികളുടെ അംഗീകാരമുള്ള തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രം പാലക്കാട്ട് രണ്ട് കാമ്പസുകളിലായി ആരംഭിക്കുമെന്ന് ഡയറക്ടർ ഫിലിപ്പ് തോമസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ടൗൺ റെയിൽവേ സ്റ്റേഷന് സമീപമുള്ള എസ്.ജെ കോംപ്ലക്‌സിലും തുന്നൽക്കാര തെരുവിലുള്ള കൃഷ്ണ ചേംബറിലുമാണ് കേന്ദ്രങ്ങൾ തുടങ്ങുന്നത്. പരിശീലന കേന്ദ്രത്തി‍​െൻറ ഉദ്ഘാടനം ശനിയാഴ്ച രാവിലെ പത്തിന് എം.ബി. രാജേഷ് എം.പി നിർവഹിക്കും. നഗരസഭ ചെയർപേഴ്‌സൻ പ്രമീള ശശിധരൻ അധ്യക്ഷത വഹിക്കും. മൂന്ന് മുതൽ ആറ് മാസം വരെ ദൈർഘ്യമുള്ള കോഴ്‌സിൽ പത്താം ക്ലാസ് യോഗ്യതയുള്ള 18നും 25നുമിടയിൽ പ്രായമുള്ള യുവാക്കൾക്ക് ചേരാം. പട്ടികവർഗ വിഭാഗത്തിലുൾപ്പെടുന്ന വിദ്യാർഥികൾക്ക് താമസം, ഭക്ഷണം, യൂനിഫോം, സ്‌റ്റൈപൻഡ് എന്നിവ കാലയളവിൽ ലഭിക്കും. ഹോട്ടൽ മേഖലയിലെ പ്രായോഗിക പരിശീലന കാലയളവിൽ എല്ലാ വിഭാഗക്കാർക്കും പ്രതിമാസം 8,000 രൂപയും താമസം, ഭക്ഷണം, യാത്രാബത്ത എന്നിവ സൗജന്യമായിരിക്കും. ഫോൺ: 9656504499. ജി.എസ്.ടി: കോൺട്രാക്ടേഴ്സ് അസോസിയേഷൻ പണിമുടക്കിന് പാലക്കാട്: ജി.എസ്.ടി നിയമത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സതേൺ റെയിൽവേ കോൺട്രാക്ടേഴ്‌സ് ഓർഗനൈസേഷനും ഇന്ത്യൻ റെയിൽവേ ഇൻഫ്രാസ്ട്രക്ച്ചർ പ്രൊവൈഡേഴ്‌സ് അസോസിയേഷനും സംയുക്തമായി അനിശ്ചിതകാല പണിമുടക്കിന് തയാറാകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ സർവിസ് ടാക്‌സി‍​െൻറ പരിധിയിൽ വരാത്ത റെയിൽവേ ജോലികൾക്ക് ജി.എസ്.ടി നിയമത്തി‍​െൻറ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പുള്ള ടെൻഡറുകൾക്ക് 18 ശതമാനം നികുതി നൽകണമെന്ന വ്യവസ്ഥ കരാറുകാർക്ക് അധിക ബാധ്യതയുണ്ടാക്കും. ടെൻഡർ വിളിക്കുമ്പോൾ നിലവിലുള്ള നികുതി മാത്രം കണക്കാക്കി പത്ത് ശതമാനം ലാഭം മാത്രം ഉൾക്കൊള്ളിച്ചാണ് വിളിച്ചിരിക്കുന്നത്. ഇതുകൊണ്ട് നേരത്തേ കരാറുകൾക്ക് പുതിയ വ്യവസ്ഥ ഒഴിവാക്കണം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് റെയിൽവേ മന്ത്രാലയത്തിനും മന്ത്രിക്കും നിവേദനം നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മുന്നോടിയായി ഇന്നലെ സൂചന സമരം നടത്തി. പ്രശ്‌നപരിഹാരം കാണാത്തപക്ഷം ആഗസ്റ്റ് പത്ത് മുതൽ പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷനുകളുടെ കീഴിലുള്ള എല്ലാ ജോലികളും നിർത്തിവെച്ച് അനിശ്ചിതകാല പണിമുടക്ക് നടക്കും. വാർത്തസമ്മേളനത്തിൽ എസ്.ആർ.സി.ഒ പാലക്കാട് ഡിവിഷൻ പ്രസിഡൻറ് കെ.എ. ജോൺസൺ, സെക്രട്ടറിമാരായ കെ.ആർ. ബൈജു, ശിവകുമാർ, ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.