റിലയന്‍സ് കേബിള്‍ വിവാദം സി.പി.ഐ വിജിലൻസ് കോടതിയിലേക്ക്

നിലമ്പൂര്‍: നഗരസഭയിലെ റിലയന്‍സ് കേബിള്‍ വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിക്കുമെന്ന് സി.പി.ഐ ലോക്കല്‍ കമ്മിറ്റി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ കൗൺസിലര്‍മാരായ പി.എം. ബഷീര്‍, മുസ്തഫ കളത്തുംപടിക്കല്‍, പി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സര്‍ക്കാറിനു നൽകിയ പരാതിയില്‍ അന്വേഷണം നടത്തി വകുപ്പു തല നടപടികള്‍ക്ക് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് കോടതിയെ സമീപിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ടില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ നഗരസഭ ചെയര്‍പേഴ്‌സൻ രാജിവെക്കണമെന്നും റിലയന്‍സുമായുള്ള കരാര്‍ റദ്ദു ചെയ്യണമെന്നും ഭാരവാഹികൾ ആവശ‍്യപ്പെട്ടു. വിഷയത്തില്‍ നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പങ്കും അന്വേഷിക്കണം. വാര്‍ത്ത സമ്മേളനത്തില്‍ പി.എം. ബഷീര്‍, എം. മുജീബ് റഹിമാന്‍, ഇ.കെ. ഷൗക്കത്തലി, സി.വി. അശോകന്‍ എന്നിവര്‍ പെങ്കടുത്തു. നേത്ര പരിശോധന ക്യാമ്പ് കരുളായി: ഐ.എന്‍.ടി.യു.സി കരുളായി മണ്ഡലം കമ്മിറ്റി മഞ്ചേരി അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ ആഗസ്റ്റ് ഒന്നിന് കരുളായിയില്‍ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫോണ്‍:9447 832 948 പരിപാടികള്‍ ഇന്ന് പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രം: രാമായണ പാരായണം -രാവിലെ 8.00 അഞ്ചാം മൈല്‍ അമ്പലക്കുന്ന്‍ സുബ്രഹ്മണ്യ ക്ഷേത്രം: രാമായണ പാരായണം -രാവിലെ 8.00 അമരമ്പലം സൗത്ത് ശിവക്ഷേത്രം: രാമായണ പാരായണം -വൈകീട്ട് 4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.