ഭാഷാസമര അനുസ്മരണ സമ്മേളനവും സെമിനാറും നാളെ വാണിയമ്പലത്ത്

മലപ്പുറം: വണ്ടൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാഷാസമര അനുസ്മരണ ദിനമായ ജൂലൈ 30ന് സമ്മേളനവും സെമിനാറും നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാണിയമ്പലം ഗോൾഡൻവാലി ഓഡിറ്റോറിയത്തിൽ വൈകീട്ട് 3.30ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് 'മതേതര ഇന്ത്യ: ആശയും ആശങ്കയും' സെമിനാർ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. കെ.എൻ.എ. ഖാദർ വിഷയാവതരണം നടത്തും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, മുൻ മന്ത്രിമാരായ എളമരം കരീം, കെ.ഇ. ഇസ്മായിൽ, മീഡിയവൺ സീനിയർ ന്യൂസ് എഡിറ്റർ ടി.എം. ഹർഷൻ എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.