പുസ്തക പ്രകാശനം

മലപ്പുറം: ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ശങ്കരനാരായണൻ മലപ്പുറം രചിച്ച 'ശ്രീനാരായണഗുരു ജീവിതം, കാലം, കാഴ്ചപ്പാട്' പുസ്തകം പ്രകാശനം ചെയ്തു. മലപ്പുറം പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ മഞ്ചേരി ആകാശവാണി എഫ്.എം ഡയറക്ടർ ഡി. പ്രദീപ്കുമാറി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി. ഉബൈദുല്ല എം.എൽ.എ എസ്.എൻ.ഡി.പി യോഗം കൗൺസിലർ അഡ്വ. എം. രാജന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പുഷ്പവല്ലി ചിങ്ങത്ത് പുസ്തക പരിചയം നടത്തി. മലപ്പുറം മുനിസിപ്പൽ മുൻ വൈസ് ചെയർപേഴ്സൻ കെ.എം. ഗിരിജ, കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സമീർ കല്ലായി, ഉസ്മാൻ ഇരുമ്പുഴി എന്നിവർ സംസാരിച്ചു. എം.സി. രാജ്മോഹൻ സ്വാഗതവും വി.കെ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.