മഅ്ദിൻ അക്കാദമിയും വാഹന വകുപ്പും കൈകോർത്തു; ഭിന്നശേഷിക്കാർക്ക് ൈഡ്രവിങ്​ ലൈസൻസ്​ കിട്ടി

മലപ്പുറം: മഅ്ദിൻ അക്കാദമിയും ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷനും സംയുക്തമായി മോട്ടോർ വാഹന വകുപ്പി​െൻറ സഹകരണത്തോടെ ഭിന്നശേഷിക്കാർക്കായി ൈഡ്രവിങ് ലൈസൻസ് ലഭ്യമാക്കി. മുച്ചക്ര, നാലുചക്ര വാഹനങ്ങൾ ഓടിക്കുന്ന 40 പേർക്കാണ് ആദ്യഘട്ടത്തിൽ ലൈൻസ് നൽകിയത്. വിതരണോദ്ഘാടനം എം.എ. യൂസുഫലി നിർവഹിച്ചു. ആർ.ടി.ഒ ഷാജി സന്നിഹിതനായിരുന്നു. മഅ്ദിൻ അക്കാദമി ചെയർമാൻ ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് നടത്തിയ നിരന്തര ശ്രമങ്ങളാണ് ഭിന്നശേഷിക്കാരുടെ ലൈസൻസ് എന്ന സ്വപ്നം യാഥാർഥ്യമാക്കിയത്. ലൈസൻസ് ലഭ്യമാക്കാൻ പ്രയത്നിച്ച ആർ.ടി.ഒ ഷാജി, എം.വി.ഐ സുബൈർ, എ.എം.വി.ഐ മുഹമ്മദ് ഷഫീഖ് എന്നിവരെ അനുമോദിച്ചു. mpm2: മഅ്ദിൻ അക്കാദമിയിൽ ഭിന്നശേഷിക്കാർക്കുള്ള ൈഡ്രവിങ് ലൈസൻസ് വിതരണോദ്ഘാടനം എം.എ യൂസുഫലി നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.