'മാലിന്യത്തിൽനിന്നും സ്വാതന്ത്ര്യം': ശിൽപശാല സംഘടിപ്പിച്ചു

പൊന്നാനി: 'മാലിന്യത്തിൽനിന്നും സ്വാതന്ത്ര്യം കാമ്പയി​െൻറ ഭാഗമായി പൊന്നാനി നഗരസഭയിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. നഗരസഭയിലെ മുഴുവൻ വാർഡുകളിലെയും വളൻറിയർമാർക്കും റിസോഴ്‌സ് പേഴ്സന്മാർക്കുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സംസ്ഥാന സർക്കാറി​െൻറ ഹരിത കേരളം മിഷ‍​െൻറ ഭാഗമായാണ് കാമ്പയിൻ. ആഗസ്റ്റ് ആറ് മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ശുചിത്വ ബോധവൽകരണവും വാർഡുതല വിവരശേഖരണവും നടത്താനുള്ള പരിശീലനം നൽകി. പൊന്നാനി നഗരസഭയിൽ സംഘടിപ്പിച്ച ക്യാമ്പ് നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. നഗരസഭ സെക്രട്ടറി കെ.കെ. മനോജ്, സംസ്ഥാന റിസോഴ്സ് പേഴ്സമായ ബാലകൃഷ്ണൻ തേറയിൽ, ജില്ല റിസോഴ്സ് പേഴ്സന്മാരായ ബിനിൽ, രഞ്ജിത്ത് എന്നിവർ സംസാരിച്ചു. വിനായക​െൻറ മരണം അന്വേഷിക്കണം -പി.ഡി.പി പൊന്നാനി: തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ വിനായകൻ എന്ന ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും മരണത്തിനുത്തരവാദികളായവരെ ശിക്ഷിക്കണമെന്നും പി.ഡി.പി പൊന്നാനി നിയോജക മണ്ഡലം സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. താനൂർ തീരദേശ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആഗസ്റ്റ് 17ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ മുന്നണി പ്രഖ്യാപന സമ്മേളനം വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു. ജില്ല കമ്മിറ്റി അംഗം അസീസ് വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് എം. മൊയ്തുണ്ണി ഹാജി അധ്യക്ഷത വഹിച്ചു. വി.വി. നസീർ, ഷാഫി പെരുമ്പടപ്പ്, ടി.പി. മജീദ്, ഇസ്മായിൽ പുതുപൊന്നാനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.