പാലത്തറയിൽ നടപ്പാതയൊരുക്കി അധികൃതർ

പ്രഖ്യാപനങ്ങൾ കടലാസിൽ കോട്ടക്കൽ: ജില്ലയിലെ പ്രധാന അപകടമേഖലയായി മോട്ടോർ വാഹന വകുപ്പ് അടയാളപ്പെടുത്തിയ ചങ്കുവെട്ടി പാലത്തറയിൽ കാൽനടയാത്രക്ക് സൗകര്യമൊരുക്കി അധികൃതർ. കാടുമൂടിയ ഭാഗങ്ങൾ മണ്ണുമാന്തി യന്ത്രത്തി​െൻറ സഹായത്തോടെ നീക്കി. ആശുപത്രി, ഓഡിറ്റോറിയം എന്നിവിടങ്ങളിലേക്ക് വരുന്നവർ റോഡിലേക്കിറങ്ങി നടക്കേണ്ട അവസ്ഥയായിരുന്നു. ഇത് പലപ്പോഴും അപകടങ്ങൾക്ക് വഴിവെച്ചിരുന്നു. കൗൺസിലർ മങ്ങാടൻ അബ്ദുല്ലക്കുട്ടി നൽകിയ പരാതിയിലാണ് നടപടികൾ ആരംഭിച്ചത്. അതേസമയം, ഗതാഗത കമീഷണറുടെ നിർദേശപ്രകാരം കഴിഞ്ഞ ജനുവരിയിൽ മോട്ടോർ വാഹന വകുപ്പ് അടയാളപ്പെടുത്തിയ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഭാഗങ്ങളിൽ സ്പീഡ് റഡാർ കാമറകൾ സ്ഥാപിക്കാനുള്ള നിർദേശം ഇപ്പോഴും കടലാസിലാണ്. ഇരുഭാഗത്ത് നിന്നുമുള്ള കയറ്റിറക്കത്തോട് കൂടിയ വളവാണ് പ്രധാന കാരണം. സൗന്ദര്യവത്കരണ ഭാഗമായി നാലുവരി പാതയാക്കിയതാണ് അപകടത്തിന് പ്രധാന കാരണം. ദിനംപ്രതിയുള്ള അപകടത്തെ തുടർന്ന് ഹമ്പുകൾ നിർമിക്കുമെന്ന നഗരസഭയുടെ ഉറപ്പും പാലിക്കപ്പെട്ടില്ല. പാലത്തറയിൽ കെൽട്രോണി​െൻറ സഹായത്തോടെ ബ്ലിങ്ക് ലൈറ്റുകൾ സ്ഥാപിക്കുമെന്നും ഡിവൈഡറുകൾ നീളം കുറക്കുമെന്നുമുള്ള ആർ.ടി.ഒയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയിലാണ് അധികൃതർ. പടം പാലത്തറയിൽ മണ്ണുമാന്തി യന്ത്രത്തി​െൻറ സഹായത്തോടെ നടപ്പാതയൊരുക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.