'ഗുരുദേവ ദർശനങ്ങൾ വർഗീയതക്കെതിരായ ആയുധമാക്കുക'

മലപ്പുറം: കേരള എൻ.ജി.ഒ യൂനിയൻ ജില്ല കലാ-കായിക-സാംസ്കാരിക സമിതിയായ 'ജ്വാല'യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നമുക്ക് ജാതിയില്ല വിളംബരത്തി​െൻറ ശതാബ്ദി സെമിനാർ സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി വി. ശശികുമാർ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ദർശനങ്ങൾ വർഗീയതക്കും ജാതീയതക്കുമെതിരായ ഫലപ്രദമായ ആയുധങ്ങളാണെന്നും ജാതിവ്യവസ്ഥയെ സമ്പൂർണമായി തകർത്താൽ മാത്രമേ ഇന്ത്യ ഒരു ദേശരാഷ്ട്രമായി മാറുകയുള്ളു എന്നും സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തിയ പ്രഫ. കെ.ഇ.എൻ. കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. യൂനിയൻ സംസ്ഥാന സെക്രട്ടറി കെ. സുന്ദരരാജൻ സംസാരിച്ചു. ജില്ല പ്രസിഡൻറ് ടി.എം. ഋഷികേശൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.കെ. കൃഷ്ണപ്രദീപ് സ്വാഗതവും ജ്വാല കലാസമിതി കൺവീനർ ഇ.പി. മുരളീധരൻ നന്ദിയും പറഞ്ഞു. photo:mplas ngo 'ജ്വാല' സംഘടിപ്പിച്ച നമുക്ക് ജാതിയില്ല വിളംബരത്തി​െൻറ ശതാബ്ദി സെമിനാർ വി. ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.