തീരദേശ പഞ്ചായത്തുകളിൽ ഇന്ന് സി.പി.എം ഹർത്താൽ

തിരൂർ: പൊലീസ് സ്േറ്റഷൻ പരിധിയിലെ ആലിൻചുവട്ടിൽ സി.പി.എം പ്രവർത്തകൻ ഉണ്യാൽ കിണറ്റിങ്ങൽ അഫ്സൽ എന്ന അക്കുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച കാലത്ത് ആറ് മുതൽ വൈകീട്ട് ആറ് വരെ താനൂർ മണ്ഡലത്തിലെ തീരദേശ പഞ്ചായത്തുകളായ നിറമരുതൂർ, താനാളൂർ, ഒഴൂർ, താനൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഹർത്താൽ നടത്തുമെന്ന് സി.പി.എം താനൂർ ഏരിയ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആലിൻചുവട് കേന്ദ്രീകരിച്ച് നിരന്തരം അക്രമസംഭവങ്ങൾ നടത്തുന്ന ഒരു ലീഗ് ക്രിമിനൽ സംഘമാണ് ഇത് ചെയ്തതെന്നും അക്രമങ്ങൾ നടത്തുമ്പോൾ പൊലീസ് നിഷ്ക്രിയമാണെന്നും ഈ പ്രദേശത്ത് വലിയ തോതിൽ ആയുധങ്ങൾ സംഭരിച്ചതായി ആശങ്കയുണ്ടെന്നും അവർ ആരോപിച്ചു. താനൂരിൽ എം.എൽ.എയുടെയും ജില്ല ഭരണകൂടത്തി​െൻറയും പൊലീസി​െൻറയും നേതൃത്വത്തിൽ സമാധാന ശ്രമങ്ങൾ ഊർജിതമായി നടത്തുമ്പോഴാണ് ഒരു കൂട്ടം ക്രിമിനലുകൾ അഴിഞ്ഞാടുന്നത്. ഈ സാഹചര്യത്തിൽ താനൂർ തീരപ്രദേശത്ത് അസ്വസ്ഥതകൾ വിതച്ച് ജനജീവിതം തടസ്സപ്പെടുത്താൻ ബോധപൂർവം ശ്രമിക്കുന്നവരെ അമർച്ച ചെയ്യണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ഏരിയ സെക്രട്ടറി ഇ. ജയൻ, കെ.വി. സിദ്ദീഖ്, കെ.ടി. ശശി, ബാലകൃഷ്ണൻ ചുള്ളിയത്ത്, പി. ശങ്കരൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.