ആശുപത്രി റോഡിലെ നടപ്പാത ഉദ്ഘാടനം ചെയ്തു

നിലമ്പൂര്‍: ജില്ല ആശുപത്രി റോഡി​െൻറ വശങ്ങളില്‍ നിര്‍മിച്ച യാത്രക്കാര്‍ക്കായുള്ള നടപ്പാതയും കൈവരിയും നഗരസഭ ചെയര്‍പേഴ്‌സൻ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. വീതികുറഞ്ഞ ജില്ല ആശുപത്രി റോഡില്‍ വാഹനങ്ങളുടെ ആധിക്യംമൂലം കാല്‍നടയാത്രക്കാര്‍ക്ക് ഏറെ ദുരിതമനുഭവിക്കേണ്ടിവന്നിരുന്നു. നടപ്പാത വന്നതോടെ ഇത് ഏറെ ആശ്വാസകരമായിട്ടുണ്ട്. 10.5 ലക്ഷം രൂപ െചലവിലാണ് നിര്‍മാണം. വാര്‍ഡ് കൗൺസിലര്‍ ഗിരീഷ് മോളൂര്‍ മഠത്തില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ എ. ഗോപിനാഥ്, മുജീബ് ദേവശ്ശേരി, സമീറ അസീസ് എന്നിവര്‍ സംസാരിച്ചു. നിലമ്പൂർ ജില്ല ആശുപത്രി റോഡിലുള്ള നടപ്പാതയും കൈവരിയും നഗരസഭ ചെയർപേഴ്സൻ പത്്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.