റബീഉല്ലയുടെ വീട്ടിലേക്ക്​ അതിക്രമിച്ച്​ കടക്കാൻ ശ്രമം​; പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന്​ വിധി

മലപ്പുറം: ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് ചെയർമാനും വ്യവസായിയുമായ ഡോ. കെ.ടി. റബീഉല്ലയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ മലപ്പുറം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വ്യാഴാഴ്ച വിധി പറയും. പ്രതിഭാഗം വാദം ബുധനാഴ്ച പൂർത്തിയായി. ബി.െജ.പി ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറിയും ബംഗളൂരു റിച്ച് മണ്ട് ടൗൺ സ്വദേശിയുമായ അസ്ലം ഗുരുക്കൾ (38), കാസർകോട് സൗത്ത് ഹാജറ ബാഗ് കെ.എസ്. അബ്ദുറഹ്മാൻ എന്ന അർഷാദ് (45), ബംഗളൂരു ശേഷാദ്രിപുരം റിസൽദാർ സ്ട്രീറ്റിലെ ഉസ്മാൻ (29), കൂർഗ് സോമവാർപേട്ട് ചൗഢേശ്വരി ബ്ലോക്കിലെ മുഹമ്മദ് റിയാസ്, ബംഗളൂരു ആർ.ജെ നഗർ മുത്തപ്പ ബ്ലോക്കിലെ സുകുമാർ (43), ബംഗളൂരു ബക്ഷി ഗാർഡൻ ടി.സി.എം റോയൽ റോഡിലെ രമേശ്, അസ്ലം ഗുരുക്കളുടെ ഗൺമാനും കർണാടകയിലെ പൊലീസ് ഉദ്യോഗസ്ഥനുമായ ബംഗളൂരു ചാമരാജ് പേട്ടിലെ കേശവമൂർത്തി (28) എന്നിവരാണ് മഞ്ചേരി സബ്ജയിലിൽ കഴിയുന്നത്. റബീഉല്ലയും അസ്ലം ഗുരുക്കളും സുഹൃത്തുക്കളാണെന്നും എട്ട് മാസത്തോളമായി വിവരമൊന്നുമില്ലാത്തതിനാൽ അന്വേഷിക്കാനാണ് േകാഡൂരിലെ വീട്ടിെലത്തിയതെന്നും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകുമെന്നും പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ. അനസ് നടുത്തൊടിക വാദിച്ചു. അസ്ലം ബംഗളൂരുവിലെ സാമൂഹിക പ്രവർത്തകനും ദേശീയ നേതാവുമാണെന്ന് വ്യക്തമാക്കാൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സദാനന്ദഗൗഡയുടെ കത്തും ഇരുവരും ഒരുമിച്ചുള്ള ഫോേട്ടാകളും ഹാജരാക്കി. പിടിച്ചെടുത്ത തോക്കുകൾ ലൈസൻസുള്ളതാണെന്നും ബോധിപ്പിച്ചു. അസി. പബ്ലിക് പ്രോസിക്യൂട്ടർ അവധിയായതിനാൽ അവരുടെ വാദം കൂടി കേട്ട ശേഷമാകും വിധി. അതിനിടെ, ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലി​െൻറ നേതൃത്വത്തിൽ ഇന്നലെ റബീഉല്ലയെ കണ്ട് വസ്തുതകൾ അന്വേഷിച്ചു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടാണെന്നാണ് പൊലീസ് നൽകുന്ന സൂചന. സംഘത്തിലെ ഒരാളുമായി റബീഉല്ലക്ക് വ്യാപാര സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നെന്ന് പറയുന്നു. ഇക്കാര്യം സംസാരിക്കാനാണ് സംഘമെത്തിയതത്രേ. സംഘത്തിലുള്ളവരിൽ ഒരാളൊഴികെയുള്ളവരെല്ലാം ബംഗളൂരുവിൽ നിന്നുള്ളവരാണ്. നാട്ടുകാർക്കെതിരെ അസ്ലം നൽകിയ പരാതിയിൽ കണ്ടാലറിയാവുന്ന ചിലർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.