സി.എല്‍.ആര്‍ സമരം: യൂത്ത് കോണ്‍ഗ്രസ് നിരാഹാരം തുടങ്ങി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ യു.ഡി.എഫ് അനുഭാവികളായ സി.എല്‍.ആര്‍ തൊഴിലാളികള്‍ 16 ദിവസമായി നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്തു. ഹൈകോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും സി.എൽ.ആര്‍ തൊഴിലാളികള്‍ക്ക് സ്ഥിര നിയമനം നല്‍കാന്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമ​െൻറ് മണ്ഡലം പ്രസിഡൻറ് റിയാസ് മുക്കോളിയും വൈസ് പ്രസിഡൻറ് പി.ആര്‍. രോഹില്‍ നാഥുമാണ് നിരാഹാരം തുടങ്ങിയത്. സമരം കെ.പി.സി.സി സെക്രട്ടറി വി.എ. കരീം ഉദ്ഘാടനം ചെയ്തു. പ്രധാന കവാടത്തില്‍നിന്ന് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയാണ് സമരം തുടങ്ങിയത്. സി.എം. ബ്രിജേഷ് കുമാര്‍, പി. നിധീഷ്, ടി.പി. ഗോപിനാഥ്, ടി.പി. അസ്താഫ്, സിയാദ് പേങ്ങാടൻ, സി.എ. ഫൈറൂസ്, സി. ഉണ്ണിമൊയ്തു, അജിത് പുളിക്കല്‍, ലത്തീഫ് കൂട്ടാലുങ്ങൽ, പി. പ്രതീഷ് ബാബു, നിസാര്‍ ചോനാരി, പി.പി. അലി ഫൈസല്‍, മുസ്തഫ അരിമ്പ്ര, കെ.വി. ഹുസൈന്‍ കുട്ടി, അസീസ് കൈപ്രന്‍, ഇസ്ലാഹ് കൂട്ടിലങ്ങാടി, അനുമോദ് കാടശ്ശേരി, അന്‍വര്‍ അരൂര്‍, അജ്മല്‍ വെലിയോട്, ഷമീര്‍ വാഴയൂര്‍, സനീഷ് മതിലഞ്ചീരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.