അക്രമത്തിൽനിന്ന്​ ലീഗ്​ പിന്മാറണം: സി.പി.എം

മലപ്പുറം: താനൂര്‍ മേഖലയില്‍ വീണ്ടും അക്രമത്തിന് തിരികൊളുത്താനുള്ള നീക്കങ്ങളില്‍നിന്ന് മുസ്ലിം ലീഗ് പിന്മാറണമെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ബുധനാഴ്ച ഉണ്യാലിൽ പാർട്ടി പ്രവർത്തകൻ അഫ്സലിനെതിരെയുണ്ടായ വധശ്രമം അക്രമം വീണ്ടുമുണ്ടാക്കാനുള്ള നീക്കത്തി​െൻറ ഭാഗമാണ്. സര്‍വകക്ഷി സമാധാനയോഗത്തി​െൻറ ചൂടാറുംമുമ്പുണ്ടായ സംഭവം ഇതാണ് സൂചിപ്പിക്കുന്നത്. ജില്ല ഭരണകേന്ദ്രവും പൊലീസും പൊതുസമൂഹവും സമാധാനമുണ്ടാക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ അസ്വസ്ഥതകള്‍ സൃഷ്്ടിക്കാന്‍ ലീഗിലെ ഒരുവിഭാഗം ശ്രമിക്കുന്നു. അക്രമത്തിന് കുടപിടിക്കുന്ന ലീഗ് നിലപാടിനെ തള്ളിപ്പറയാന്‍ യു.ഡി.എഫിലെ കോണ്‍ഗ്രസടക്കമുള്ള കക്ഷികള്‍ മുന്നോട്ടുവരണം. അക്രമങ്ങളില്‍ പ്രകോപിതരാകാതെ സി.പി.എം പ്രവര്‍ത്തകർ ആത്മസംയമനത്തോടെ നീങ്ങണമെന്നും സെക്രട്ടറി പി.പി. വാസുദേവൻ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.