യാത്രക്കാരെ വട്ടം കറക്കുന്ന ദിശബോർഡുകൾ നാട്ടുകാർ തിരുത്തി

പുലാമന്തോൾ: യാത്രക്കാരെ വട്ടം കറക്കുന്ന പുലാമന്തോൾ ടൗണിലെ ദിശബോർഡുകൾ നാട്ടുകാർ തിരുത്തി. കൊളത്തൂർ -പെരിന്തൽമണ്ണ റോഡുകളിൽ കൊപ്പം, പട്ടാമ്പി ഭാഗങ്ങളിലേക്ക് പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ബോർഡാണ് തെറ്റായി രേഖപ്പെടുത്തിയത്. ബോർഡ് നോക്കി വാഹനമോടിക്കുന്നവർ പുലാമന്തോൾ കുന്തിപ്പുഴയിലാണ് ചെന്നെത്തുക. കഴിഞ്ഞ ദിവസം പകൽ 11ന് പെരിന്തൽമണ്ണയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും വഴിതെറ്റി പുഴ റോഡിലേക്കിറങ്ങുകയുണ്ടായി. പുതിയ ഡ്രൈവറായതാണ് വഴിയറിയാതിരിക്കാൻ കാരണം. കണ്ടു നിന്നവർ ഇടപെട്ടാണ് വഴി പറഞ്ഞു കൊടുത്തത്. ദിവസവും നിരവധി വാഹനങ്ങൾക്കാണ് പുലാമന്തോളിൽ ഇത്തരം ദുരനുഭവങ്ങളുണ്ടായത്. ബോർഡിലെ തെറ്റ് ചൂണ്ടിക്കാട്ടി മേയ് 17ന് മാധ്യമം വാർത്ത നൽകിയിട്ടും അധികാരികൾ തിരിഞ്ഞു നോക്കിയില്ല. പ്രവൃത്തി ഏറ്റെടുത്ത് നടത്തിയ കരാറുകാരനും ഇത് തിരുത്താൻ സന്നദ്ധനായില്ല. ഇതേതുടർന്ന് നാട്ടുകാർ തന്നെ ഒടുവിൽ ബോർഡുകളിലെ തെറ്റ് തിരുത്താൻ മുന്നിട്ടിറങ്ങുകയായിരുന്നു. പൊതുപ്രവർത്തകരായ വി.ടി. അബൂട്ടി, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തെറ്റ് തിരുത്തിയത്. (പടം: പുലാമന്തോൾ പെരിന്തൽമണ്ണ റോഡിൽ സ്ഥാപിച്ച ദിശബോർഡിലെ തെറ്റ് നാട്ടുകാർ തിരുത്തിയപ്പോൾ)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.