നടപ്പാതയിലെ സ്ലാബുകൾ തകർന്നു; ചെമ്മാട് ടൗണിൽ കാൽനടയാത്രക്കാർക്ക് അപകടഭീഷണി

തിരൂരങ്ങാടി: അഴുക്കുചാലി​െൻറ സ്ലാബ് തകർന്നത് കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. ചെമ്മാട് ടൗണിൽ കൊടിഞ്ഞി റോഡ് ജങ്ഷന് സമീപം സുകു കോംപ്ലക്‌സിന് മുമ്പിലാണ് അഴുക്കുചാലിന് മുകളിൽ നടപ്പാതയിലെ രണ്ട് സ്ലാബുകൾ തകർന്നത്. ഇതിൽ ഒരെണ്ണം പൂർണമായും തകർന്നിട്ടുണ്ട്. കമ്പികൾ പുറത്തേക്കു തള്ളിയ നിലയിലാണ്. സ്ലാബുകൾ തകർന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും അധികൃതർ കണ്ണടച്ചപ്പോൾ ടൗണിലെ വ്യാപാരികൾ ചുറ്റും കയറുകെട്ടിയാണ് യാത്രക്കാർക്ക് സുരക്ഷയൊരുക്കിയിട്ടുള്ളത്. അപകടാവസ്ഥയിലുള്ള സ്ലാബുകൾ ഉടൻ മാറ്റിസ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.