ഉഴവൂർ വിജയ‍െൻറ നിര്യാണത്തിൽ അനുശോചിച്ചു

തേഞ്ഞിപ്പലം: എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയ‍​െൻറ നിര്യാണത്തിൽ എൻ.സി.പി വള്ളിക്കുന്ന് ബ്ലോക്ക് കമ്മിറ്റി അനുശോചിച്ചു. തേഞ്ഞിപ്പലം പാണമ്പ്രയിൽ ചേർന്ന അനുശോചന യോഗത്തിൽ കൊണ്ടാടൻ മൊയ്തീൻ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. എൻ.സി.പി ന്യൂനപക്ഷ വകുപ്പ് ജില്ല ചെയർമാൻ അബുലൈസ് തേഞ്ഞിപ്പലം അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി എം. വിജയൻ, ഉമ്മളത്ത് ഗോപാലൻ, മുള്ളുങ്ങൽ അബ്ദുറഹ്മാൻ, കെ.പി. മുഹമ്മദ് കുട്ടി, മജീദ് അരിയല്ലൂർ, ഷാഫി പറമ്പിൽ പീടിക എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.