കൊണ്ടോട്ടിയിൽ എ.പി.എല്ലിൽനിന്ന്​ സ്വയം പുറത്തുപോയത്​ 1,561 പേർ

കൊണ്ടോട്ടി: റേഷൻ കാർഡുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ ശക്തമാക്കിയതോടെ കൊണ്ടോട്ടി താലൂക്കിൽ മുൻഗണന പട്ടികയിൽനിന്ന് സ്വയം മാറിയത് 1,561 പേർ. മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ട അനർഹരെ കണ്ടുപിടിക്കുന്നതിനുള്ള സ്ക്വാഡ് പ്രവർത്തനം ശക്തമാക്കിയതോടെയാണ് ഇത്രയും പേർ സ്വയം മുന്നോട്ട് വന്നിരിക്കുന്നത്. റേഷൻകട, താലൂക്കുതല സപ്ലൈ ഒാഫിസ്, പഞ്ചായത്ത് എന്നിവിടങ്ങളിൽ നൽകിയ അപേക്ഷയെ തുടർന്നാണ് നേരത്തേയുള്ള ബി.പി.എൽ വിഭാഗത്തിൽനിന്ന് കൂടുതൽ പേർ എ.പി.എല്ലിലേക്ക് വന്നത്. സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർക്ക് ആഗസ്റ്റിലെ ശമ്പളം ലഭിക്കണമെങ്കിൽ റേഷൻ കാർഡ് ഹാജരാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടതോടെ ബുധനാഴ്ച കൂടുതൽ പേർ എത്തി. താലൂക്ക് പരിധിയിലെ റേഷൻ കടകൾ വഴി 876 പേരാണ് ബി.പി.എല്ലിൽനിന്ന് എ.പി.എല്ലിലേക്ക് മാറുന്നതിന് അപേക്ഷ നൽകിയത്. 489 പേർ താലൂക്ക് സപ്ലൈ ഒാഫിസിൽ നേരിെട്ടത്തി റേഷൻ കാർഡുകളിൽ സീൽ ചെയ്തു. 196 പേർ പഞ്ചായത്ത് തലത്തിലും കാർഡ് മാറ്റുന്നതിനുള്ള അപേക്ഷകൾ നൽകി. അതേസമയം, റേഷൻ കാർഡിലെ തെറ്റുകൾ തിരുത്തുന്നതിനുള്ള അപേക്ഷകൾ സപ്ലൈ ഒാഫിസിൽ ജൂലൈ 31 വരെ സ്വീകരിക്കുന്നുണ്ട്. അർഹരായിട്ടും മുൻഗണനേതര വിഭാഗത്തിൽ ഉൾപ്പെട്ടുപോയവർക്ക് അപേക്ഷ നൽകാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.