ബി.പി.എൽ കാർഡിന് ഏറനാട്​ സപ്ലൈ ഒാഫിസിലും തിരക്ക്

മഞ്ചേരി: ബി.പി.എൽ പട്ടികയിൽനിന്ന് പുറത്തായതോടെ ഏറനാട് താലൂക്ക് സപ്ലൈ ഒാഫിസിൽ അപേക്ഷകരുടെ നിരയാണ്. 1.61 ലക്ഷം റേഷൻ കാർഡുകളാണ് ഏറനാട് താലൂക്ക് സപ്ലൈ ഓഫിസിനു കീഴിലുള്ളത്. അനർഹരെന്ന് കണ്ടെത്തി ഇതിനകം 891 പേരെ പട്ടികയിൽനിന്ന് നീക്കിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. താലൂക്ക് സപ്ലൈ ഒാഫിസറും റേഷനിങ് ഇൻസ്പെക്ടർമാരും ബുധനാഴ്ച ഉൗർങ്ങാട്ടിരി പഞ്ചായത്തിലെ കല്ലരട്ടിക്കലിലായിരുന്നു. 11 അനർഹരെ ഇതിനകം കണ്ടെത്തിയതായി താലൂക്ക് സപ്ലൈ ഒാഫിസർ സി. രാധാകൃഷ്ണൻ പറഞ്ഞു. നേരത്തേ പഞ്ചായത്ത് തയാറാക്കിയ ബി.പി.എൽ പട്ടികയിൽ വന്നവർ അന്തിമ പട്ടികയിൽ ഇല്ലാത്തതാണ് ഇവിടെ പ്രശ്നമായിരിക്കുന്നത്. ഇവരുടെ പഴയ റേഷൻ കാർഡുകളിൽ താൽക്കാലികമായി ബി.പി.എൽ സീൽ ചെയ്തിട്ടുണ്ട്. അപേക്ഷ വാങ്ങിവെക്കുന്ന പണി മാത്രമേ സപ്ലൈ ഒാഫിസിൽ നടക്കുന്നുള്ളു. അടിസ്ഥാന വിവരങ്ങളിലും വ്യാപക തെറ്റ് മഞ്ചേരി: ഗൾഫിൽ ജോലി ചെയ്തുവരവെ ഭർത്താവ് രോഗിയായി ജോലി വിേടണ്ടിവന്നു. ഇവർക്ക് കിട്ടിയതാവെട്ട സർക്കാർ ജീവനക്കാർക്കുള്ള വെള്ള നിറത്തിലുള്ള കാർഡും. ആനക്കയം പഞ്ചായത്തിലെ വീട്ടമ്മയാണ് ഈ പരാതിയുമായി ബുധനാഴ്ച സപ്ലൈ ഒാഫിസിൽ എത്തിയത്. കീഴുപറമ്പ് വെസ്റ്റ് പത്തനാപുരത്തെ ചോലക്കൽ മുഹമ്മദ് അർബുദം ബാധിച്ച് നാലുമാസം മുമ്പ് മരിച്ചു. അദ്ദേഹത്തി​െൻറ അടക്കം പേരും വരുമാനവും ഉൾപ്പെടുത്തി നൽകിയ കാർഡ് ബി.പി.എൽ ആക്കിക്കിട്ടാനാണ് അപേക്ഷ നൽകിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.