ദേശീയപാതകളുടെ വികസനം വേഗത്തിലാക്കും –മുഖ്യമന്ത്രി

ന്യൂഡൽഹി: സംസ്ഥാനത്തെ ദേശീയപാത വികസനം വേഗത്തിലാക്കുമെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത അതോറിറ്റിക്കു കീഴിൽ സംസ്ഥാനത്തു നടക്കുന്ന വികസനപദ്ധതികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി. കേരള–കർണാടക അതിർത്തിയിലെ തലപ്പാടിയിൽനിന്നു തുടങ്ങുന്ന ദേശീയപാത –66 ആറുവരിയാക്കുന്നതിനുള്ള ടെൻഡർ നടപടികൾ വേഗത്തിലാക്കുമെന്നു കേന്ദ്രത്തി​െൻറ ഉറപ്പുകിട്ടി. ഈ ഭാഗം നാലു വരിയിൽ നിർമിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, പിന്നീട് 45 മീറ്റർ വീതിയിൽ ആറുവരിപാത എന്ന പദ്ധതി എൻ.എച്ച്.എ.ഐ കൊണ്ടുവന്നു. അതോടെ ടെൻഡർ നടപടികളിലടക്കം സാങ്കേതിക മാറ്റം വേണ്ടിവന്നു. ഇതുമൂലമുണ്ടായിരിക്കുന്ന കാലതാമസം ഉടൻ പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി. മഴക്കാലമായാൽ റോഡുകൾ പതിവായി പൊട്ടിപ്പൊളിയുന്ന സാഹചര്യം ഒഴിവാക്കാൻ സംസ്ഥാനത്ത് കോൺക്രീറ്റ് റോഡുകൾ നിർമിക്കുന്ന കാര്യം എൻ.എച്ച്.എ.ഐ പരിശോധിക്കും. തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധിപ്പിച്ചു കഴക്കൂട്ടത്തുനിന്ന് ൈഫ്ലഓവർ നിർമിക്കുന്ന പദ്ധതി വേഗത്തിലാക്കും. അഴീക്കൽ, കൊല്ലം, ബേപ്പൂർ തുറമുഖങ്ങളുടെ വികസനത്തിന് എല്ലാ സഹായവും കേന്ദ്രം ഉടൻ നൽകുമെന്ന ഉറപ്പും ലഭിച്ചു. ഇവയോടുചേർന്നുള്ള റോഡുനിർമാണവും ഉടൻ പൂർത്തിയാക്കുമെന്ന് പിണറായി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.