രാജ്യം കാർഗിൽ വിജയസ്​മരണ പുതുക്കി

ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസ് രാജ്യമെങ്ങും വിവിധ പരിപാടികളോടെ ആഘോഷിച്ചു. 1999ൽ കാർഗിലിൽ കടന്നാക്രമിച്ച പാകിസ്താൻ സൈന്യത്തെ തുരത്തിയതി​െൻറ സ്മരണക്കാണ് ജൂലൈ 26ന് കാർഗിൽ വിജയ ദിവസം ആഘോഷിക്കുന്നത്. രാജ്യത്തെ സുധീരം കാത്തുസംരക്ഷിക്കുന്ന ഇന്ത്യൻ സൈന്യത്തി​െൻറ ശൗര്യത്തെയും മഹത്തായ ത്യാഗത്തെയുമാണ് ഇൗ ദിനം ഒാർമിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് കേന്ദ്ര പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്ലിയും കരനാവികവ്യോമ സേന തലവന്മാരായ ആർമി ചീഫ് ജനറൽ ബിപിൻ റാവത്ത്, അഡ്മിറൽ സുനിൽ ലാംബ, എയർ ചീഫ് മാർഷൽ ബിരേന്ദ്ര സിങ് ധനോവ എന്നിവരും അമർ ജ്യോതിയിൽ ആദരാഞ്ജലിയർപ്പിച്ചു. ബദാമി ബാഗിലെ യുദ്ധസ്മാരകത്തിൽ സൈന്യത്തി​െൻറ ചിന്നാർ വിഭാഗം സ്മരണാഞ്ജലിയർപ്പിച്ചു. െലഫ്റ്റനൻറ് ജനറൽ ജെ.എസ്. സന്ധു നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.