പ്യൂണ്‍, വാച്ച്മാന്‍ നിയമനം: സി.എൽ.ആർ വര്‍ക്കേഴ്‌സ് അസോ. മാർച്ച്​ നടത്തി

തേഞ്ഞിപ്പലം: അനര്‍ഹരെ ഉള്‍പ്പെടുത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കരുതെന്നും അപാകത പരിഹരിച്ചതിന് ശേഷം അര്‍ഹര്‍ക്ക് നിയമനം നല്‍കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സി.എല്‍.ആര്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കാലിക്കറ്റ് സർവകലാശാല ഭരണകാര്യാലയത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പ്യൂണ്‍, -വാച്ച്മാന്‍ റാങ്ക് പട്ടിക ചോര്‍ന്നതിനെക്കുറിച്ച അന്വേഷണം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു. സി.പി.എം മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് അംഗം വേലായുധന്‍ വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു. സി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി. പരമേശ്വരന്‍, സി. സുനില്‍കുമാര്‍, എസ്. സദാനന്ദന്‍, എന്‍. വിനോദ് എന്നിവര്‍ സംസാരിച്ചു. എന്‍.പി. മുരളീധരന്‍ സ്വാഗതവും കെ. സുരേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.