ബി.പി.എൽ പട്ടികയിൽനിന്ന് ഒഴിവാക്കാൻ അപേക്ഷിച്ചയാൾക്ക് ലഭിച്ചത് അതേ കാർഡ്

തിരൂർ: കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ബി.പി.എല്ലിൽനിന്ന് എ.പി.എല്ലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയ കാർഡുടമക്ക് ലഭിച്ചത് ബി.പി.എൽ കാർഡുതന്നെ. ബി.പി അങ്ങാടി ഇല്ലിക്കലകത്ത് ഫാത്തിമക്കാണ് വേണ്ടെന്ന് പറഞ്ഞിട്ടും ബി.പി.എൽ കാർഡ് അധികൃതർ അനുവദിച്ചത്. ബി.പി.എൽ കരട് പട്ടിക പ്രസിദ്ധീകരിച്ച വേളയിൽ 2016 നവംബർ ഒന്നിന് ഫാത്തിമ താലൂക്ക് സപ്ലൈ ഓഫിസർക്ക് ഹരജി നൽകിയിരുന്നു. റേഷൻ കാർഡ് നമ്പറും കടയുടെ നമ്പറും ഉൾെപ്പടെ ചേർത്തായിരുന്നു പരാതി. അതനുസരിച്ച് എ.പി.എല്ലിലേക്ക് മാറിയിട്ടുണ്ടാകുമെന്ന് കരുതിയ ഫാത്തിമക്ക് കഴിഞ്ഞ ദിവസം കാർഡ് ലഭിച്ചപ്പോഴാണ് താൻ ബി.പി.എല്ലിൽതന്നെ തുടരുന്നതായി മനസ്സിലായത്. ഇതിനെതിരെ ഭക്ഷ്യമന്ത്രിക്ക് പരാതി നൽകിയതായി പരാതി സമർപ്പിച്ച തലക്കാട് ഗ്രാമപഞ്ചായത്ത് അംഗം പി.ടി. ഷഫീക്ക് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.