ആകാശക്കൂരക്ക്​ കീ​െഴ ഷാജഹാനും കുടുംബവും പ്ലാസ്​റ്റിക്​ മേഞ്ഞ വീട്ടിൽ

തച്ചനാട്ടുകര: 'കാരുണ്യ' ഭവന നിർമാണ പദ്ധതിയിൽനിന്ന് ധനസഹായം പ്രതീക്ഷിച്ച് വീട് പൊളിച്ച കുടുംബം അന്തിയുറങ്ങുന്നത് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂരയിൽ. കരിമ്പുഴ പഞ്ചായത്തിലെ കൊടുന്നോട് ഷാജഹാനും കുടുംബവുമാണ് സർക്കാർ പദ്ധതി വിശ്വസിച്ച് വെട്ടിലായത്. പദ്ധതിയിൽനിന്ന് ധനസഹായം ലഭിക്കണമെങ്കിൽ ശോച്യാവസ്ഥയിലായ വീട് പൊളിക്കണമെന്ന അധികൃതരുടെ വാക്ക് വിശ്വസിച്ചാണ് ഷാജഹാൻ ഉള്ള വീട് പൊളിച്ച് അടിത്തറയുടെ പണി ആരംഭിച്ചത്. താമസിക്കാൻ സമീപത്തുതന്നെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ഷെഡുമുണ്ടാക്കി. പ്രതീക്ഷയോടെ ധനസഹായത്തിന് കാത്തിരിക്കുമ്പോഴാണ് 'കാരുണ്യ' പദ്ധതി സർക്കാർ ഉപേക്ഷിച്ചുവെന്ന വിവരമറിയുന്നത്. അധികൃതരെ സമീപിച്ചപ്പോൾ ആശങ്കപ്പെടേണ്ടെന്നും പുതിയ പദ്ധതിയായ 'ലൈഫി'ൽ ഉൾപ്പെടുത്തി ധനസഹായം ഉറപ്പാക്കാമെന്നും വാക്ക് നൽകി. എന്നാൽ, ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടവരുടെ ലിസ്റ്റ് വന്നപ്പോൾ ഇവരുടെ പേര് പുറത്തായി. വീടിനായി സംഭരിച്ച വസ്തുക്കളെല്ലാം നശിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. ഏഴാം തരത്തിലും ഒന്നാംതരത്തിലും പഠിക്കുന്ന രണ്ട് പെൺമക്കളിൽ ഇളയവൾ ഭിന്നശേഷിക്കാരിയുമാണ്. ഈ കുട്ടികൾക്കൊപ്പം ചോർന്നൊലിക്കുന്ന കൂരക്കുള്ളിൽ കഴിയുകയാണ് കുടുംബം. ആഞ്ഞുവീശുന്ന കാറ്റിലും കോരിെച്ചാരിയുന്ന മഴയത്തും ഉറക്കമില്ലാതെ നേരംവെളുപ്പിക്കേണ്ട ഗതികേടിലാണ് ഇവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.