ഉദ്യോഗസ്ഥരുടെ പാദസേവകരായ മുഴുവൻ പൊലീസുകാർക്കും സ്​റ്റേഷൻ ഡ്യൂട്ടി നൽകും –തച്ചങ്കരി

ഉദ്യോഗസ്ഥരുടെ പാദസേവകരായ മുഴുവൻ പൊലീസുകാർക്കും സ്റ്റേഷൻ ഡ്യൂട്ടി നൽകും –തച്ചങ്കരി തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ പാദസേവകരായ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും ഉടൻ പൊലീസ് സ്റ്റേഷനുകളിൽ ഡ്യൂട്ടിക്ക് നിയമിക്കുമെന്ന് ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി. വിവിധ സ്പെഷൽ യൂനിറ്റുകളിലും നിരവധി പൊലീസുകാർ പണിയെടുക്കാതെ നിൽക്കുന്നുണ്ട്. അത്തരക്കാരെ കണ്ടെത്തി മടക്കി അയക്കും. ചില ആളുകൾ സർവിസിൽനിന്ന് വിരമിച്ച ഉടൻ വിവാദ പ്രസ്താവനകൾ നടത്തുന്നു. അത് അവർക്ക് തന്നെ പാരയാകുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ റൂറൽ ജില്ല കമ്മിറ്റി സംയുക്തമായി സംഘടിപ്പിച്ച പ്രതിഭ പുരസ്കാര വിതരണവും യാത്രയയപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.