വിലക്കയറ്റം നിയന്ത്രിക്കണം ^ആർട്ടി സാൻസ് യൂനിയൻ

വിലക്കയറ്റം നിയന്ത്രിക്കണം -ആർട്ടി സാൻസ് യൂനിയൻ മഞ്ചേരി: ജി.എസ്.ടി നടപ്പാക്കുമ്പോൾ അസംഘടിത മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്ന് കേരള ആർട്ടി സാൻസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. എല്ലാ ചരക്കുകളും രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന വന്നതോടെ അസംസ്കൃത വസ്തുക്കളും ബ്രാൻഡ് ലേബലിൽ ആവുകയാണ്. മേഖലയെ ആശ്രയിച്ച് തൊഴിലെടുക്കുന്നവരുടെ ആശങ്ക പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് നെടുവട്ടൂർ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ആർട്ടി സാൻസ് യൂനിയൻ സംസ്ഥാന സെക്രട്ടറി എൻ. മുഹമ്മദ്, എം. മോഹൻദാസ്, പ്രഫ. എ.എൻ. ശിവരാമൻ നായർ, പി. ശശിധരൻ, വി.ടി. ബാലകൃഷ്ണൻ, പി. സൈത്, ഇ.കെ. ആയിശ, ഒ.പി. ബിന്ദു എന്നിവർ സംസാരിച്ചു. പടം.....
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.