അനധികൃത സ്വത്ത്: തച്ചങ്കരിക്കെതിരായ കേസ്​ ഒക്​ടോ.17ലേക്ക്​ മാറ്റി

തച്ചങ്കരി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരായി മൂവാറ്റുപുഴ: പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതി വാദം കേൾക്കാൻ ഒക്ടോബർ 17ലേക്ക് മാറ്റി. തൃശൂർ സ്വദേശി വി.ഡി. ജോസഫി​െൻറ പരാതിയിൽ അഴിമതി നിരോധന വകുപ്പ് പ്രകാരമാണ് വിജിലൻസ് കേസെടുത്തത്. തച്ചങ്കരി ചൊവ്വാഴ്ച കോടതിയിൽ ഹാജരായിരുന്നു. 2003 ജനുവരിക്കും 2007 ജൂലൈക്കുമിടയിൽ തച്ചങ്കരി 64,70,891 രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് വിജിലൻസ് കണ്ടെത്തൽ. കേസിൽ 129 സാക്ഷികളെ വിസ്തരിക്കേണ്ടതുണ്ട്. 2007 മേയിൽ എറണാകുളം തമ്മനെത്ത തച്ചങ്കരിയുടെ വീട് റെയ്ഡ്ചെയ്ത് പാസ്പോർട്ട്, വിദേശയാത്ര രേഖകൾ, വിൽപത്രങ്ങൾ, ആധാരം, ബാങ്ക് സ്ഥിരനിക്ഷേപത്തി​െൻറ രേഖകൾ എന്നിവ പിടിച്ചെടുത്തിരുന്നു. ഭാര്യയുടെ ഉടമസ്ഥതയിലുള്ള റയാൻ സ്റ്റുഡിയോയിലും റെയ്ഡ് നടത്തിയിരുന്നു. തച്ചങ്കരിക്ക് സ്ത്രീധനമായി 43.5 ഏക്കർ ഭൂമി ലഭിച്ചിരുന്നതായും അന്വേഷണസംഘം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. മുമ്പ് ആറു തവണ കേസ് പരിഗണിച്ചപ്പോഴും തച്ചങ്കരി കോടതിയിൽ ഹാജരായിരുന്നില്ല. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ, നേരിട്ട് ഹാജരാകാൻ കർശന നിർദേശം നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.