സ്വാശ്രയ മെഡിക്കൽ–ഡെൻറൽ: സ്​പോട്ട്​ അ​േലാട്ട്​മെൻറ്​ സമയത്തുതന്നെ മുഴുവൻ ഫീസും അടയ്​ക്കണം

തിരുവനന്തപുരം: രണ്ടാംഘട്ട അലോട്ട്മ​െൻറില്‍ സ്വാശ്രയ മെഡിക്കല്‍/ഡ​െൻറല്‍ കോളജുകളിലേക്ക് പ്രവേശനം ലഭിക്കുന്നവര്‍ മുഴുവന്‍ ഫീസ് തുകയും കോളജുകളില്‍ പ്രവേശനം നേടുന്നതിനുള്ള അവസാന തീയതിക്കു മുമ്പായി പ്രവേശന പരീക്ഷ കമീഷണര്‍ക്ക് ഒടുക്കണം. തുടര്‍ന്ന് ഒഴിവുള്ള സീറ്റുകള്‍ നികത്തുന്ന സ്പോട്ട് അലോട്ട്മ​െൻറില്‍ സ്വാശ്രയ മെഡിക്കല്‍/ഡ​െൻറല്‍ കോളജുകളിലേക്ക് പ്രവേശനം ലഭിക്കുന്നവര്‍ മുഴുവന്‍ ഫീസ് തുകയും സ്പോട്ട് അലോട്ട്മ​െൻറ് നടക്കുന്ന സമയത്തുതന്നെ ഒടുക്കണം. സുപ്രീംകോടതിയുടെ 09.05.2017ലെ വിധി പ്രകാരം സംസ്ഥാനങ്ങളിലെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലെ മുഴുവന്‍ സീറ്റുകളിലെയും പ്രവേശനം 'നീറ്റ്' (യു.ജി) റാങ്കി​െൻറ അടിസ്ഥാനത്തില്‍ അതത് സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന ഏകീകൃത കൗണ്‍സലിങ് വഴിയായിരിക്കും. അതുപ്രകാരം കേരളത്തിലെ മുഴുവന്‍ എം.ബി.ബി.എസ്/ബി.ഡി.എസ് സീറ്റുകളിലെയും പ്രവേശനം ഏകീകൃത കൗണ്‍സലിങ് വഴി സംസ്ഥാന പ്രവേശന പരീക്ഷ കമീഷണര്‍ നടത്തും. 2017–18 അധ്യയന വര്‍ഷം കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍/ഡ​െൻറല്‍ കോളജുകള്‍ക്ക് ബാധകമായ ഫീസ് നിരക്ക് നിശ്ചയിച്ച് ഫീ റെഗുലേറ്ററി കമ്മിറ്റി ജൂലൈ 13ന് ഉത്തരവിറക്കിയിരുന്നു. കമ്മിറ്റി നിശ്ചയിച്ച ഫീസ് നിരക്ക് ഹൈകോടതിയും അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, ഫീസ് നിരക്കില്‍ ഫീ റെഗുലേറ്ററി കമ്മിറ്റി പിന്നീട് എന്തെങ്കിലും വ്യത്യാസം വരുത്തുന്ന പക്ഷം അതു വിദ്യാർഥികള്‍ വഹിക്കാന്‍ ബാധ്യസ്ഥരായിരിക്കുമെന്നും ഹൈകോടതിയുടെ ഉത്തരവിലുണ്ട്. 2017–18 വര്‍ഷം സ്വാശ്രയ മെഡിക്കല്‍/ഡ​െൻറല്‍ കോളജുകള്‍ക്ക് ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ച ഫീസ് നിരക്ക് താഴെപറയുന്നു. എം.ബി.ബി.എസ്: 1. 85ശതമാനം സീറ്റുകള്‍–അഞ്ചുലക്ഷം. 2. 15ശതമാനം എന്‍.ആര്‍.ഐ സീറ്റുകള്‍–20 ലക്ഷം. ബി.ഡി.എസ്: 1. 85ശതമാനം സീറ്റുകള്‍–2.9 ലക്ഷം. 2. 15ശതമാനം എന്‍.ആര്‍.ഐ സീറ്റുകള്‍–ആറുലക്ഷം വരെ. എം.ബി.ബി.എസ് കോഴ്സില്‍ എന്‍.ആര്‍.ഐ വിഭാഗത്തിനുള്ള ഫീസില്‍നിന്ന് അഞ്ചു ലക്ഷം വരെ ബി.പി.എല്‍ വിഭാഗത്തിനുള്ള സ്കോളര്‍ഷിപ് നല്‍കുന്നതിനായി മാറ്റിവെക്കും. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലെ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്, പരിയാരം‍, പരിയാരം ഡ​െൻറല്‍ കോളജ് തുടങ്ങിയവ സര്‍ക്കാറുമായി മുന്‍വര്‍ഷത്തെ ഫീസ് നിരക്കുതന്നെ തുടരുന്നത് സംബന്ധിച്ച് ധാരണയിലെത്തി. എം.ഇ.എസ് മെഡിക്കല്‍ കോളജ് പെരിന്തല്‍മണ്ണ, ഡോ. സോമര്‍വെല്‍ സി.എസ്.ഐ മെഡിക്കല്‍ കോളജ് കാരക്കോണം എന്നീ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളും മുന്‍ വര്‍ഷത്തെ ഫീസ് നിരക്ക് തുടരുന്നതിന് ധാരണയായി. ഈ കോളജുകളിലെ ഫീസ് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ www.ceekerala.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.