റോഡ് നവീകരണത്തിന് 50 ലക്ഷം അനുവദിച്ചു

മങ്കട: കൂട്ടിലങ്ങാടി പഞ്ചായത്തിലെ പാറടി -ചെലൂർ- പെരിന്താറ്റിരി റോഡ് നവീകരണത്തിന് 50 ലക്ഷം നീക്കി വെച്ചതായി ടി.എ. അഹമ്മദ് കബീർ എം.എൽ.എ അറിയിച്ചു. 2017--18 വർഷത്തെ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നാണ് 50 ലക്ഷം അനുവദിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് കലക്ടർക്ക് ശിപാർശ നൽകിയതായി എം.എൽ.എ അറിയിച്ചു. ആയുർവേദ മെഡിക്കൽ ക്യാമ്പ് മങ്കട: സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് 29ന് ശനിയാഴ്ച രാവിലെ പത്തു മുതൽ നാലുവരെ മങ്കട ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. മങ്കട ഗ്രാമപഞ്ചായത്തും ആയുർ ഉദ്യാൻ അങ്ങാടിപ്പുറവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. രമണി ഉദ്ഘാടനം ചെയ്യും. അഞ്ച് ഡോക്ടർമാർ പങ്കെടുക്കുന്ന ക്യാമ്പിൽ 15 ദിവസത്തെ മരുന്നുകൾ സൗജന്യമായി നൽകും. സ്ത്രികൾക്കും കുട്ടികൾക്കും വാർധക്യ സഹജമായ രോഗങ്ങൾക്കും ഡെങ്കിപ്പനിക്കുള്ള മരുന്നും പ്രതിരോധ മരുന്നും സൗജന്യമായി വിതരണം ചെയ്യുന്നതാണ്. ശനിയാഴ്ച രാവിലെ ഒമ്പതിന് ക്യാമ്പ് ആരംഭിക്കുമെന്ന് പ്രസിഡൻറ് എം.കെ. രമണി, വൈസ് പ്രസിഡൻറ് അബ്ബാസലി എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.