തിരൂര്‍ പൂരപ്പുഴ റോഡില്‍ കുഴികളടച്ചു തുടങ്ങി; മഴ കുറഞ്ഞാൽ അറ്റകുറ്റപ്പണിക്ക് അനുമതി

താനൂർ: നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട തിരൂർ -കടലുണ്ടി റോഡി​െൻറ പെരുവഴിയമ്പലം മുതല്‍ പൂരപ്പുഴ വരെയുള്ള ഭാഗങ്ങളില്‍ റോഡിലെ കുഴികൾ അടച്ചുതുടങ്ങി. മഴക്കാലം ശക്തമായതോടെ ഗതാഗതം താറുമാറായ ഭാഗങ്ങളിലെ കുഴികളാണ് ജെ.സി.ബി ഉപയോഗിച്ച് അടക്കുന്നത്. റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് യാത്ര ദുസ്സഹമായിരുന്നു. ഇതാണ് കഴിഞ്ഞ ദിവസങ്ങള്‍ മണ്ണും കല്ലും ഉപയോഗിച്ച് താല്‍ക്കാലികമായി നികത്തിവരുന്നത്. മഴ കുറയുന്നതോടെ റോഡി​െൻറ അറ്റകുറ്റപ്പണി ആരംഭിക്കാനുള്ള തയാറെടുപ്പുകളായി. ഇതിന് 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. മൂച്ചിക്കല്‍ വരെയുള്ള ഭാഗം ഒന്നാംഘട്ടത്തില്‍ നാലുവരി പാതയായും പൂരപ്പുഴ വരെ പരമാവധി വീതി കൂട്ടിയും നിർമാണപ്രവൃത്തി നടത്താനുള്ള പദ്ധതിക്ക് രൂപരേഖയായി. 49 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. റോഡ് വീതി കൂട്ടുന്നതോടൊപ്പംതന്നെ നടപ്പാത, ബസ്‌ബേ, വഴിയോര വിളക്കുകള്‍ തുടങ്ങിയ പ്രവൃത്തികളും ഇതോടനുബന്ധിച്ച് നടക്കും. ഭാവിയിലെ ആവശ്യങ്ങള്‍ മുന്നില്‍കണ്ട് വൈദ്യുതി കേബിളുകളടക്കം ഭൂമിക്കടിയിലൂടെ കൊണ്ടുപോകാനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. നവീന രീതിയിലുള്ള ബസ് ഷെല്‍ട്ടറുകൾ, വഴി യാത്രികര്‍ക്കുള്ള കുടിവെള്ള സംവിധാനം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഭരണാനുമതിയായ മണ്ഡലത്തിലെ റോഡുകള്‍ മഴക്കാലം പൂര്‍ത്തിയാകുന്നതോടെ ത്വരിതഗതിയില്‍ നിർമാണം തുടങ്ങുമെന്ന് വി. അബ്ദുറഹിമാന്‍ എം.എൽ.എ അറിയിച്ചു. CAPTION Tir w2 Tanur തിരൂര്‍ പൂരപ്പുഴ റോഡില്‍ കുഴികളടക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.