സി.പി.ഐ ജില്ല ഘടകത്തിൽ ഭിന്നത രൂക്ഷം; അസി. സെക്രട്ടറി ചുമതലയൊഴിഞ്ഞു

അയക്കേണ്ട സി.പി.ഐ ജില്ല കമ്മിറ്റിയിൽ ഭിന്നത രൂക്ഷം; അസി. സെക്രട്ടറി ചുമതലയൊഴിഞ്ഞു പാലക്കാട്: സി.പി.ഐ ജില്ല കമ്മിറ്റിയിൽ ഭിന്നത രൂക്ഷമായി. സാമ്പത്തിക-സ്ഥാപിത താൽപര്യങ്ങൾ മുഴച്ചുനിൽക്കുന്നുവെന്നാണ് ആക്ഷേപം ശക്തമായിരിക്കുന്നത്. വ്യക്തമായ കാരണം പറഞ്ഞില്ലെങ്കിലും മുതിർന്ന നേതാവും ജില്ല അസി. സെക്രട്ടറിയുമായ പി.എം. വാസുദേവൻ പാർട്ടിയുടെ എല്ലാ ചുമതലകളും ഒഴിഞ്ഞതായി അറിയിച്ചു. മൂന്ന് മാസം മുമ്പ് ജില്ല നേതൃത്വത്തിന് രാജിക്കത്ത് നൽകിയ കാര്യം തിങ്കളാഴ്ചയാണ് അദ്ദേഹം മാധ്യമപ്രവർത്തകരെ അറിയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ പട്ടാമ്പി മണ്ഡലത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കവും കീഴ്ഘടകങ്ങളിൽ ഇതിനകം ഉന്നയിക്കപ്പെട്ട മറ്റ് ചില ആക്ഷേപങ്ങളും ജില്ല നേതൃത്വത്തി‍​െൻറ നടപടികളും വാസുദേവ‍​െൻറ നടപടിക്ക് പ്രേരകമായിട്ടുണ്ടെന്നാണ് സൂചന. സജീവ പ്രവർത്തകനായ പി.എം. വാസുദേവൻ ആറ് വർഷത്തോളമായി ജില്ല അസി. സെക്രട്ടറിയാണ്. പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കം കുറിക്കാനിരിക്കെ നേതൃത്വത്തിനെതിരെ ശക്തമായ വിമർശമുണ്ടാകുമെന്നാണ് വിവരം. മുഹമ്മദ് മുഹ്സിൻ എം.എൽ.എ പട്ടാമ്പിയിൽ സ്ഥാനാർഥിയാവുന്നതിൽ ജില്ല നേതൃത്വത്തിന് തുടക്കത്തിൽ അസ്വാരസ്യം ഉണ്ടായിരുന്നെന്ന ആക്ഷേപം മുമ്പുതന്നെ ഉയർന്നിരുന്നു. മാസങ്ങൾക്ക് മുമ്പ് പട്ടാമ്പിയിൽ ചില അച്ചടക്ക നടപടിക്ക് വഴിവെച്ചതിന് കാരണവും ഇതായിരുന്നത്രെ. എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് സംയുക്തമായി നടത്തുന്ന ലോങ്മാർച്ച് കഴിഞ്ഞദിവസം പാലക്കാട്ടെത്തിയപ്പോൾ വേദിയിൽ പാർട്ടി നേതാവ് കെ.ഇ. ഇസ്മായിൽ ഉണ്ടായിരുന്നില്ല. രാജിവെച്ച അസി. സെക്രട്ടറിയും വിട്ടുനിന്നു. ചില സാമ്പത്തിക ആരോപണങ്ങൾ നേതൃത്വത്തിനെതിരെ വരും ദിവസങ്ങളിൽ ഉയരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സംസ്ഥാന നേതൃത്വത്തിന് അഭിമതരായതിനാൽ തങ്ങൾക്കെതിരെ നടപടിയുണ്ടാവില്ലെന്ന മട്ടിലാണത്രെ ജില്ല ഘടകം. അതേസമയം, പി.എം. വാസുദേവൻ അസി. സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചതിനെക്കുറിച്ച് അറിവില്ലെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജ് പറഞ്ഞു. രാജിക്കത്ത് നേരത്തെ കൈമാറിയെന്ന് വാസുദേവൻ വാർത്തകുറിപ്പിൽ പറയുന്നുണ്ടെങ്കിലും അതേപറ്റി പ്രതികരിക്കാനില്ലെന്നും സുരേഷ് രാജ് പറഞ്ഞു. ടി.വി. ചന്ദ്രശേഖരൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.