ഗതാഗതക്കുരുക്കിന് ആക്കംകൂട്ടി ഡിവൈഡറുകൾ

ഒറ്റപ്പാലം: ഇടുങ്ങിയ നഗരപാതയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപിച്ച ഡിവൈഡറുകൾ ഗതാഗതക്കുരുക്കിന് ആക്കംകൂട്ടുന്നു. നേരത്തേ ചെർപ്പുളശ്ശേരി റോഡ് കവലയിൽ മാത്രമുണ്ടായിരുന്ന ഡിവൈഡറുകൾ ട്രാഫിക് പരിഷ്കരണ ഭാഗമായി നാലുമാസം മുമ്പാണ് നഗരപാതയിലുടനീളം വ്യാപിപ്പിച്ചത്. വീതികുറവിൽ ഞെരുങ്ങുന്ന ഇവിടെ ഡിവൈഡറുകൾ പരക്കെ സ്ഥാപിച്ചതുമുതൽ വാഹനങ്ങൾ കുരുക്കിലകപ്പെടുന്നതും കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ കഴിയാത്തതും പതിവായി. ഡിവൈഡറുകൾ സ്ഥാപിക്കുന്ന ഇടങ്ങളിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ ആവശ്യമായ പാത വീതിയും കാൽനടക്കാർക്ക് സഞ്ചരിക്കാൻ നടപ്പാതയും വേണമെന്ന നിബന്ധനപോലും ഒറ്റപ്പാലത്ത് പാലിക്കപ്പെട്ടിട്ടില്ല. വാഹനം തട്ടിയാൽ ഡിവൈഡറുകൾ തൽക്ഷണം മറിഞ്ഞുവീഴും വിധത്തിലായിരിക്കണം സ്ഥാപിക്കേണ്ടത്. എന്നാൽ, ഇതും അവഗണിച്ചതായി സിറ്റിസൺ ഫോറം ചൂണ്ടിക്കാട്ടുന്നു. ഫൈബർ ബോർഡുകൾക്ക് പകരം ഇരുമ്പിൽ തീർത്ത ഡിവൈഡറുകൾ വാഹനം ഇടിച്ചാലും മറിഞ്ഞുവീഴാത്തവിധത്തിൽ സിമൻറിട്ട് ബലപ്പെടുത്തിയത് നിയമ ലംഘനമാണെന്നും ഇതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണെന്നും ഫോറം ചൂണ്ടിക്കാട്ടി. ബാങ്കുൾെപ്പടെയുള്ള പലസ്‌ഥാപനങ്ങളിലേക്കും പ്രവേശിക്കണമെങ്കിൽ നഗരപരിധിയും ഡിവൈഡറുകളും കഴിഞ്ഞ് മടങ്ങിവരേണ്ട സ്ഥിതി നിലനിൽക്കുന്നത് ജനങ്ങളുടെ ദുരിതം ഇരട്ടിപ്പിക്കുന്നു. കുറ്റമറ്റ ഗതാഗത പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമരത്തിന് 'ഗതാഗത കുരുക്ക് പ്രതിഷേധം' പേരിൽ വാട്സ്ആപ് കൂട്ടായ്മക്കും രൂപം നൽകിയിട്ടുണ്ട്. പടം ഒറ്റപ്പാലത്തെ ഇടുങ്ങിയ നഗരപാതയിൽ സ്ഥാപിച്ച ഡിവൈഡർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.