കാർ റെയിൽവേ ഗേറ്റിലിടിച്ചു; നാല് ട്രെയിനുകൾ വൈകി

കഞ്ചിക്കോട്: കാർ റെയിൽവെ ഗേറ്റിലിടിച്ച് തെറിപ്പിച്ചതിനെ തുടർന്ന് നാല് ട്രെയിനുകൾ വൈകി. പാലക്കാട്-കോയമ്പത്തൂർ ദേശീയപാത കിണർ സ്റ്റോപ്പിൽ നിന്ന് ഒരു കിലോമീറ്റർ അകലെ മലമ്പുഴക്ക് പോകുന്ന വഴിയിലുള്ള അടച്ചിട്ട റെയിൽവേ ഗേറ്റാണ് നിയന്ത്രണം വിട്ട ഇന്നോവ കാർ ഇടിച്ച് തെറിപ്പിച്ചത്. കോയമ്പത്തൂർ സ്വദേശി സൂര്യയാണ് (20) വാഹനം ഓടിച്ചിരുന്നത്. 2.30ന് കടന്നുപോകേണ്ട ബംഗളൂരു- എറണാകുളം ഇൻറർസിറ്റി ട്രെയിൻ പോകാൻ അടച്ചതായിരുന്നു ഗേറ്റ്. ബ്രേക്ക് തകരാർ മൂലം നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. ഗേറ്റ്മാ‍​െൻറ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയ അപകടം ഒഴിവായത്. റെയിൽവേ ട്രാക്കിനു നടുവിൽ കുടുങ്ങിയ കാർ ട്രെയിൻ നിറുത്തി അപകടം ഒഴിവാക്കുകയായിരുന്നു. പരിക്കേറ്റ സൂര്യയെ കഞ്ചിക്കോട് നിന്ന് അഗ്നിശമന സേന എത്തി പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മണിക്കൂറിന് ശേഷമാണ് കാർ ട്രാക്കിൽ നിന്ന് മാറ്റിയത്. 12677 ബംഗളൂരു-എറണാകുളം ഇൻറർസിറ്റി എക്സ്പ്രസ് 60 മിനിറ്റും 22648 തിരുവനന്തപുരം-കോബ്ര എക്സ്പ്രസ് 55 മിനിറ്റും 66608 പാലക്കാട് ടൗൺ-ഈറോഡ് പാസഞ്ചർ 55 മിനിറ്റും 56651 കോയമ്പത്തൂർ-കണ്ണൂർ ഫാസ്റ്റ് പാസഞ്ചർ 40 മിനിറ്റുമാണ് വൈകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.