ഉഴവൂർ വിജയ​െൻറ നിര്യാണത്തിൽ അനുസ്മരണ പൊതുയോഗം

താനൂർ: എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയ​െൻറ നിര്യാണത്തെത്തുടർന്ന് താനൂരിൽ മൗനജാഥയും അനുസ്മരണ പൊതുയോഗവും നടന്നു. വി. അബ്ദുറഹിമാൻ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. എൻ.സി.പി മണ്ഡലം പ്രസിഡൻറ് മേപ്പുറത്ത് ഹംസു അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ഇ. ജയൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എ.പി. സുബ്രഹ്മണ്യൻ, നഗരസഭ വൈസ് ചെയർമാൻ സി. മുഹമ്മദ് അഷ്റഫ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വൈ.പി. ലത്തീഫ്, ബി.ജെ.പി നേതാവ് വിജയൻ തുടങ്ങിയവർ സംസാരിച്ചു. എൽ.ഡി.എഫ് കൺവീനർ ഒ. സുരേഷ് ബാബു സ്വാഗതവും രഘുനാഥ് നന്ദിയും പറഞ്ഞു. CAPTION Tir w10
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.