ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബാൾ സ്‌കൂൾ ട്രയൽസ് 30ന്

അരീക്കോട്: എഫ്.സി കേരള ബ്ലാസ്റ്റേഴ്‌സി​െൻറയും കേരള ഫുട്ബാൾ അസോസിയേഷ‍​െൻറയും സ്‌കോർ ലൈൻ സ്‌പോർട്‌സി​െൻറയും സഹകരണത്തോടെ ആരംഭിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബാൾ സ്‌കൂൾ പ്രവേശനത്തിന് മലപ്പുറത്ത് വൻ തിരക്ക്. നൂറുകണക്കിന് കുട്ടികളാണ് പദ്ധതിയുടെ വിശദാംശങ്ങളും അപേക്ഷഫോറവും തേടിയെത്തുന്നത്. അപേക്ഷകരുടെ എണ്ണക്കൂടുതൽ കണക്കിലെടുത്ത് പ്രാഥമിക സെലക്ഷൻ ട്രയൽസിലൂടെയാവും പ്രവേശനം. ജില്ലയിൽ ജൂലൈ 30ന് എട്ടു കേന്ദ്രങ്ങളിലായാണ് ട്രയൽസ് സംഘടിപ്പിക്കുക. അണ്ടർ 16, 14, 12, 10 വിഭാഗങ്ങളിലുള്ളവർക്കായാണ് അവസരം. മലപ്പുറം ടൗൺ, നിലമ്പൂർ, വണ്ടൂർ, അരീക്കോട്, മഞ്ചേരി, വേങ്ങര, കോട്ടക്കൽ, തിരൂർ എന്നിവിടങ്ങളിലായാണ് മലപ്പുറം ജില്ലയിലെ സെല്ഷൻ ട്രയൽസ് അരങ്ങേറുന്നത്. രാവിലെ എട്ടിന് ആരംഭിക്കും. പ്രായം തെളിയിക്കുന്ന രേഖ സഹിതം രക്ഷിതാക്കൾക്കൊപ്പം ഹാജരാകണം. മലപ്പുറം ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ളവർ കോട്ടപ്പടി സ്‌റ്റേഡിയത്തിനു സമീപം ഡി.എഫ്.എ ഓഫിസിലെത്തണം. നിലമ്പൂരിൽ പീവീസ് സ്‌കൂൾ മൈതാനത്താണ് ട്രയൽസ്. വണ്ടൂരിൽ വി.എം.സി.എച്ച്.എസ്.എസ് ഗ്രൗണ്ടിലും ട്രയൽസ് നടക്കും. മഞ്ചേരിയിൽ ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിലാണ് സെലക്ഷൻ ട്രയൽസ്. അരീക്കോട് എം.ഇ.എ.എസ്.എസ് കോളജ് മൈതാനത്തും വേങ്ങരയിൽ ചേറൂർ ഡി.എ.എസ്.സി ഓഫിസിലും കോട്ടക്കലിൽ രാജാസ് ഹൈസ്കൂൾ ഗ്രൗണ്ടിലും തിരൂരിൽ മുനിസിപ്പൽ സ്റ്റേഡിയത്തിലുമാണ് ട്രയൽസ് നടക്കുക. ജില്ലക്ക് പുറത്തുള്ളവർക്കും ട്രയൽസിൽ പങ്കെടുക്കാമെന്ന് ഡി.എഫ്.എ പ്രസിഡൻറ് കെ. അബ്ദുൽ കരീം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.