അനിശ്ചിതകാല കുത്തിയിരുപ്പ് സമരം തുടങ്ങി

തേഞ്ഞിപ്പലം: കോഹിനൂർ സ​െൻറ് പോൾസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കേരള അൺ എയ്ഡഡ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂനിയൻ അനിശ്ചിതകാല കുത്തിയിരുപ്പ് സമരം ആരംഭിച്ചു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് ജോർജ് കെ. ആൻറണി ഉദ്ഘാടനം ചെയ്തു. ടി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. വി.പി. സോമസുന്ദരൻ, കെ. ഗോവിന്ദൻകുട്ടി, ടി. ഭാസ്കരൻ, സി. പരമേശ്വരൻ, സദാനന്ദൻ, പി. പ്രിൻസ്കുമാർ, പി.ഡി. ജോസഫ്, ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു തേഞ്ഞിപ്പലം: ദേശീയ പ്രക്ഷോഭ ഭാഗമായി സി.പി.ഐ വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി കാക്കഞ്ചേരിയില്‍ കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു. മണ്ഡലം സെക്രട്ടറി ഇരുമ്പന്‍ സെയ്തലവി ഉദ്ഘാടനം ചെയ്തു. ഷാജി ചേലേമ്പ്ര അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം കെ.പി. ബാലകൃഷ്ണന്‍, വി.പി. സദാനന്ദന്‍, വി. വിജയന്‍ എന്നിവര്‍ സംസാരിച്ചു. ബാലദാസന്‍ സ്വാഗതവും എ. അഹമ്മദ്കുട്ടി നന്ദിയും പറഞ്ഞു. സി.ഡി കൃഷ്ണൻ, വിശ്വനാഥന്‍ പള്ളിക്കല്‍, ജനാർദനൻ, പി. ശങ്കരന്‍, അഹമ്മദ് ഹസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.