ബാലാവകാശ കമീഷൻ അംഗങ്ങൾ പദവി വിനിയോഗിക്ക​ുന്നതിന്​ ഹൈകോടതി വിലക്ക്​

ബാലാവകാശ കമീഷൻ അംഗങ്ങൾ പദവി വിനിയോഗിക്കുന്നതിന് ഹൈകോടതി വിലക്ക് കൊച്ചി: സംസ്ഥാന ബാലാവകാശ കമീഷനിലേക്ക് നിയമിക്കപ്പെട്ട ആറ് അംഗങ്ങൾ പദവി വിനിയോഗിക്കരുതെന്ന് ഹൈകോടതി. ഇവരുടെ നിയമനം ഹൈകോടതി വിലക്ക് ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. ടി.ബി. സുരേഷ്, എന്‍. ശ്രീല മേനോന്‍, ശ്യാമളദേവി, എം.പി. ആൻറണി, സി.ജെ. ആൻറണി, സിസ്റ്റര്‍ ബിജി ജോസ് എന്നിവരെ അംഗങ്ങളാക്കിയത് ചോദ്യം ചെയ്ത് കോട്ടയം സ്വദേശിനി ഡോ. ജാസ്മിന്‍ അലക്സ് നൽകിയ ഉപഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി തീര്‍പ്പാകുംവരെ അംഗങ്ങൾ ചുമതല വഹിക്കരുതെന്നാണ് നിർദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.