അന്വേഷണം വേണം

കരുവാരകുണ്ട്: പുതിയ റേഷൻ കാർഡിൽ അർഹതപ്പെട്ടവർ ബി.പി.എല്ലിൽനിന്ന് പുറത്താവുകയും അനർഹർ കയറിക്കൂടുകയും ചെയ്തതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് വ്യാപാരി വ്യവസായി സമിതി കരുവാരകുണ്ട് യൂനിറ്റ് ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇക്കാര്യത്തിൽ രാഷ്ട്രീയ ഇടപെടൽ നടത്തിയതായും യോഗം ആരോപിച്ചു. പ്രസിഡൻറ് പി. കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിച്ചു. പി. ഷൈലേഷ്, എം. മുജീബ്, വി.കെ. ഇസ്ഹാഖ്, എം. ഹനീഫ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.