കരിമ്പ ഗ്രാമപഞ്ചായത്ത് പദ്ധതി ഗുണഭോക്തൃ ഗ്രാമസഭകൾക്ക് തുടക്കം

കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്ത് പുതിയ സാമ്പത്തിക വർഷത്തെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള ഗ്രാമസഭകൾ ആരംഭിച്ചു. ഒന്നാം വാർഡ് ഗ്രാമസഭ കപ്പടത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം രാജി പഴയകളം, കോ-ഓഡിനേറ്ററും വി.ഇ.ഒയുമായ ആശ എന്നിവർ നേതൃത്വം നൽകി. 14ാം വാർഡ് ഗ്രാമസഭ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എം. തങ്കച്ചൻ മാത്യൂസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം. ശ്രീജ, ജയലക്ഷ്മി, സുമലത എന്നിവർ സംസാരിച്ചു. മറ്റ് വാർഡുകളിൽ ഗ്രാമസഭ ചേരുന്ന വിവരം വാർഡ്, തീയതി, സ്ഥലം എന്ന ക്രമത്തിൽ: വാർഡ് നാല്, 24ന് ഉച്ചക്ക് രണ്ട് എ.കെ ഹാൾ കല്ലടിക്കോട്. ആറ്, 24ന് രാവിലെ 10ന് കല്ലടിക്കോട് എൻ.എസ് ഹാൾ. ഏഴ്, 24ന് വൈകീട്ട് മൂന്നിന് കാഞ്ഞിരാനി കെ.എച്ച്.ഡി.പി ഹാൾ. എട്ട്, 24ന് രാവിലെ 11.30, കല്ലടിക്കോട് എൻ.എസ് ഹാൾ. 10, 25ന് വൈകീട്ട് മൂന്നിന് കാഞ്ഞിരാനി കെ.എച്ച്.ഡി.പി ഹാൾ. 11, 27ന് വൈകീട്ട് നാലിന് കുറ്റിയോട് എ.യു.പി സ്കൂൾ. 13, 28ന് വൈകീട്ട് നാലിന് കരിമ്പ ജി.യു.പി സ്കൂൾ. മൂന്ന്, 29ന് രാവിലെ 11ന് കല്ലടിക്കോട് ജി.എൽ.പി.എസ്. അഞ്ച്, 29ന് ഉച്ചക്ക് രണ്ടിന് കല്ലടിക്കോട് എ.യു.പി സ്കൂൾ. 12, 29ന് വൈകീട്ട് മൂന്നിന്ന് കരിമ്പ ഗ്രാമപഞ്ചായത്ത് ഹാൾ. 16, 31ന് ഉച്ചക്ക് രണ്ടിന് ഇടക്കുർശ്ശി സ​െൻറ് ജോൺസ് വലിയ പള്ളി ഹാൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.