കർക്കടക വാവുദിനം: പാമ്പാടി നിളാതീരം സാക്ഷിയാക്കി പതിനായിരങ്ങൾ ശ്രാദ്ധമൂട്ടി

ഒറ്റപ്പാലം: കർക്കടക വാവുദിനത്തിൽ പാമ്പാടിയിലെ നിളാതീരം സാക്ഷിയാക്കി പതിനായിരങ്ങൾ പിതൃക്കൾക്ക് ശ്രാദ്ധമൂട്ടി. ഐതിഹ്യപ്പെരുമയിൽ ഭാരത ഖണ്ഠമെന്നറിയപ്പെടുന്ന പാമ്പാടിയിലെ പുഴയോരം പുലരും മുമ്പുതന്നെ ബലിതർപ്പണത്തിന് എത്തിയവരെക്കൊണ്ട് നിറഞ്ഞിരുന്നു. കുരുക്ഷേത്ര യുദ്ധത്തിൽ വീരമൃത്യു വരിച്ചവർക്ക് പഞ്ചപാണ്ഡവർ നടത്തിയ ബലിക്രിയകൾക്ക് ഫലസിദ്ധി നേടിക്കൊടുത്ത പാമ്പാടിയിൽ പിതൃതർപ്പണം ഉത്തമമാണെന്ന വിശ്വാസത്താൽ അയൽജില്ലകളിൽനിന്ന് ഇതര സംസ്ഥാനക്കാരും എത്തിയിരുന്നു. കാറൊഴിഞ്ഞ കർക്കടക പുലരി ശ്രദ്ധമൂട്ടാനെത്തിയവർക്ക് അനുഗ്രഹമായി. കോരപ്പത്ത്, ഐവർമഠം, ബ്രാഹ്മണസഭ എന്നിവയുടെ നേതൃത്വത്തിൽ പുലർച്ച മുതൽ തർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ബലിക്കുവേണ്ട എള്ളും പൂവും ഉണക്കലരിയും വിതരണം ചെയ്യാൻ പ്രത്യേകം കൗണ്ടറുകളും ചടങ്ങിന് നേതൃത്വം നൽകാൻ കർമികളെയും പാരികർമികളെയും ഒരുക്കിയിരുന്നു. പുഴയിലെ ഒഴുക്ക് കണക്കിലെടുത്ത് ഫയർഫോഴ്‌സ് ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് സേനാംഗങ്ങളും സ്ഥലത്തുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.