മോട്ടോർ പണിമുടക്കി, കുടിവെള്ള വിതരണം മുടങ്ങി

ലെക്കിടി: കുടിവെള്ള പദ്ധതിയുടെ മോട്ടോർ പണിമുടക്കിയപ്പോൾ പത്തിരിപ്പാല മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം. ഞാവളിൻകടവിൽനിന്ന് ജലവിതരണം നടത്തുന്ന ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്തി‍​െൻറ കുടിവെള്ള പദ്ധതിയുടെ മോട്ടോറാണ് തകരാറിലായത്. ഇതോടെ ചന്ത, 14ാം മൈൽ, അകലൂർ കാവ്, കൂനഞ്ചിറ കോളനി എന്നിവിടങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങി. കഴിഞ്ഞദിവസമാണ് മോട്ടോർ തകരാറിലായത്. ഞാവളിൻകടവ് പുഴയിൽ നിന്ന് പമ്പിങ് നടത്തുന്ന വെള്ളം പത്തിരിപ്പാലയിലെ ടാങ്കിലെത്തിച്ച് അവിടെ നിന്നാണ് മേൽപറഞ്ഞ സ്ഥലങ്ങളിലേക്ക് ജലം വിതരണം നടത്തുന്നത്. പൈപ്പി‍​െൻറ പല ഭാഗത്തും മണ്ണടിഞ്ഞതിനെ തുടർന്ന് ഒന്നര വർഷമായി ഭാഗികമായാണ് ഇവിടെ കുടിവെള്ള വിതരണം. മോട്ടോർ കേടായതോടെ അതും മുടങ്ങി. 15 വർഷം മുമ്പ് സ്ഥാപിച്ച പദ്ധതിക്കായി സദനം കുമാരൻ സൗജന്യമായിട്ടാണ് സ്ഥലം നൽകിയത്. പത്തിരിപ്പാല സദനം ഓഡിറ്റോറിയത്തിന് സമീപം പദ്ധതിക്കായി സ്ഥാപിച്ച ഒരുലക്ഷം കപ്പാസിറ്റിയുള്ള ടാങ്കും പരിസരവും ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളമാണ്. ടാങ്കിന് സമീപത്തെ ഫിൽട്ടർ ടാങ്കി‍​െൻറ ഷട്ടർ തകർന്ന അവസ്ഥയിലാണ്. പൈപ്പുകൾ നന്നാക്കി ജലവിതരണം നടത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അംഗം പി.എസ്. ഷാജഹാൻ ആവശ്യപെട്ടു. മുട്ടക്കോഴി വിതരണം കുഴൽമന്ദം: ജില്ല മൃഗ സംരക്ഷണവകുപ്പും മാത്തൂർ ഗ്രാമപഞ്ചായത്തും ചേർന്ന് മാത്തൂർ സി.എഫ്.ഡി സ്കൂളിൽ മുട്ടക്കോഴി വിതരണം ചെയ്തു. പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.എം. പുഷ്പദാസ് നിർവഹിച്ചു. വി. ദിവാകരൻ അധ്യക്ഷത വഹിച്ചു. പി.വി. ബിജു, ഡോ. വത്സകുമാരി, സി. വനജകുമാരി എന്നിവർ സംസാരിച്ചു. പ്രകടനം നടത്തി ആലത്തൂർ: ബി.ജെ.പിയുടെ മെഡിക്കൽ കോളജ് കോഴയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ആലത്തൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം കെ. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എൻ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കൺവീനർ എം.എ. ജബ്ബാർ മാസ്റ്റർ, എ. അബ്ദുൽ റഹ്മാൻ, പി.എം. ചന്ദ്രൻ, ഉണ്ണികുമാരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.